Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാഹനാപകടം:...

വാഹനാപകടം: ടയറിനടിയിൽപെട്ട് കുറ്റിപ്പുറം സ്വദേശി സലാലയിൽ മരിച്ചു

text_fields
bookmark_border
Noufal
cancel

സലാല (ഒമാൻ): വാഹനാപകടത്തെ തുടർന്ന് മലപ്പുറം കുറ്റിപ്പുറം സ്വദേശി സലാലയിൽ മരിച്ചു. കുറ്റിപ്പുറം പള്ളിപ്പടി സ്വദേശി തളികപ്പറമ്പിൽ നൗഫൽ (40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഹെവി ഡ്രൈവറായ നൗഫൽ തുംറൈത്തിൽ നിന്ന് സലാലയിലേക്ക് വരവെയാണ് അപകടം.

മറ്റൊരു ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് വാഹനം അപകടത്തിൽപെട്ടത്. വാഹനത്തിന്റെ ടയറിനടിയിൽ പെട്ട നൗഫൽ തൽക്ഷണം മരിക്കുകയായിരുന്നു.

റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ. സലാലയിലെത്തിയിട്ട് ഒരു വർഷമായി. നേരത്തെ, ദുബൈയിൽ പ്രവാസിയായിരുന്നു. ഭാര്യ: റിഷാന, രണ്ട് മക്കളുണ്ട്. നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം സലാലയിൽ ഖബറടക്കുമെന്ന് ബന്ധപ്പട്ടവർ അറിയിച്ചു.

Show Full Article
TAGS:Accidents malappuram native salalah 
News Summary - Vehicle accident: Kuttippuram native dies after being hit by a tire in Salalah
Next Story