Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2026 3:26 AM GMT Updated On
date_range 11 July 2026 3:26 AM GMT‘വേനൽ കുട്ടിക്കൂട്ടം’ സമ്മർ ക്യാമ്പിന് തുടക്കം
text_fieldscamera_alt
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗം ‘വേനൽ കുട്ടിക്കൂട്ടം- 2026’ ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗം കുട്ടികൾക്കായി മൂന്ന് ദിവസങ്ങളായി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ‘വേനൽ കുട്ടിക്കൂട്ടം- 2026’ ആരംഭിച്ചു. മലയാള വിഭാഗം ഹാളിൽ വ്യാഴാഴ്ച വൈകിട്ട് നടന്ന മലയാള വിഭാഗം കൺവീനർ താജ് മാവേലിക്കര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോ-കൺവീനർ രമ്യ ഡെൻസിൽ, ചിൽഡ്രൻസ് വിങ്ങ് സെക്രട്ടറി വിനോജ് വിൽസൺ, ജോയിൻറ് സെക്രട്ടറി ഗീതാ രാജേഷ്, ചിൽഡ്രൻസ് വിഭാഗം കോ- കോഡിനേറ്റർ ഗോവിന്ദ് സതീഷ്, കൾച്ചറൽ സെക്രട്ടറി സതീഷ് കുമാർ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നൂറിൽപരം കുട്ടികൾ സമ്മർ ക്യാമ്പിൽ പങ്കെടുത്തു.
Next Story


