Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2026 11:25 AM GMT Updated On
date_range 9 July 2026 11:25 AM GMTനിങ്ങളുടെ സാധനങ്ങൾ കള്ളക്കടത്ത് പരിധിയിൽ വരുമോ? ജി.സി.സി ഏകീകൃത കസ്റ്റംസ് നിയമം അറിഞ്ഞിരിക്കാം
text_fieldsമസ്കത്ത്: ഗൾഫിലേക്കുള്ള യാത്രക്കാരുടെയോ ഇറക്കുമതി-കയറ്റുമതിക്കാരുടെയോ ഏതൊക്കെ സാധനങ്ങളും ചരക്കുകളും കള്ളക്കടത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണോ എന്നറിയണോ? ജി.സി.സി ഏകീകൃത കസ്റ്റംസ് നിയമത്തിലെ (ജി.സി.സി യൂനിഫൈഡ് കസ്റ്റംസ് ലോ) ആർട്ടിക്കിൾ 143 പ്രകാരം ഏതൊക്കെ നിയമലംഘനങ്ങളാണ് കള്ളക്കടത്ത് എന്ന കുറ്റകൃത്യത്തിന്റെ പരിധിയിൽ വരികയെന്ന് വ്യക്തമാക്കുന്ന പൊതുമാർഗനിർദേശം ഒമാൻ കസ്റ്റംസ് പുറത്തിറക്കി.
കേവലം സാധനങ്ങൾ ഒളിപ്പിച്ചു കടത്തുന്നത് മാത്രമല്ല, കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കാനോ കസ്റ്റംസ് ചട്ടങ്ങൾ ലംഘിക്കാനോ നടത്തുന്ന ഏത് നിയമവിരുദ്ധ നീക്കവും ഇതിൽ ഉൾപ്പെടുമെന്ന് റോയൽ ഒമാൻ പൊലിസിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ് ഓർമിപ്പിച്ചു.
കള്ളക്കടത്തിന്റെ പ്രധാന നിർവചനങ്ങൾ താഴെ പറയുന്നവയാണ്:
- രേഖകളില്ലാത്ത സാധനങ്ങൾ കൈവശം വെക്കൽ: നിരോധിതമോ നിയന്ത്രണമുള്ളതോ ആയ സാധനങ്ങൾ കൃത്യമായ നിയമപരമായ രേഖകളില്ലാതെ കൈവശം വെക്കുകയോ കസ്റ്റംസ് മേഖലയിൽ കടത്തുകയോ ചെയ്യുക.
- രേഖകളിലെ കൃത്രിമം: കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കാൻ വ്യാജമോ മാറ്റം വരുത്തിയതോ ആയ രേഖകൾ സമർപ്പിക്കുക, കള്ളമുദ്രകൾ ഉപയോഗിക്കുക, സാധനങ്ങളുടെ എണ്ണത്തിലോ പാക്കറ്റുകളിലോ കസ്റ്റംസ് പരിശോധനക്ക് ശേഷം മാറ്റം വരുത്തുക എന്നിവ കള്ളക്കടത്തിന്റെ പരിധിയിൽ വരും.
- സാധനങ്ങൾ ഒളിപ്പിക്കൽ: ഡിക്ലയർ ചെയ്യാത്ത സാധനങ്ങൾ കസ്റ്റംസ് പരിശോധനയിൽ നിന്ന് മറക്കാൻ പ്രത്യേകമായി ഡിസൈൻ ചെയ്ത അറകളിലോ കണ്ടെയ്നറുകളിലോ ഒളിപ്പിച്ചുവെക്കുന്നത് കടുത്ത കുറ്റമാണ്.
- പരിശോധനയിൽ നിന്ന് ഒഴിഞ്ഞുമാറൽ: അതിർത്തി കടന്നെത്തുമ്പോൾ ആദ്യത്തെ കസ്റ്റംസ് ഓഫിസിൽ സാധനങ്ങൾ ഹാജരാക്കാതിരിക്കുക, നിയമാനുസൃതമല്ലാത്ത സ്ഥലങ്ങളിലോ സമുദ്ര കസ്റ്റംസ് മേഖലക്കുള്ളിലോ ചരക്കുകൾ കയറ്റുകയോ ഇറക്കുകയോ ചെയ്യുക.
- വിവരങ്ങൾ മറച്ചുവെക്കൽ: ഇറക്കുമതിയോ കയറ്റുമതിയോ ചെയ്യുന്ന സാധനങ്ങളുടെ പൂർണ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കുകയോ ആവശ്യമായ കാർഗോ മാനിഫെസ്റ്റ് സമർപ്പിക്കാതിരിക്കുകയോ ചെയ്യുക.
- വെയർഹൗസ്/ഫ്രീ സോൺ നിയമലംഘനങ്ങൾ: ഔദ്യോഗിക കസ്റ്റംസ് നടപടികൾ പൂർത്തിയാക്കാതെ ഫ്രീ സോണുകളിൽ നിന്നോ, കസ്റ്റംസ് വെയർഹൗസുകളിൽ നിന്നോ, ഡ്യൂട്ടി ഫ്രീ മാർക്കറ്റുകളിൽ നിന്നോ സാധനങ്ങൾ പുറത്തേക്ക് മാറ്റുന്നത് കള്ളക്കടത്തിലുപ്പെടും.
- നിയമവിരുദ്ധ കൈമാറ്റം: വിമാനത്താവളങ്ങളിലേക്ക് അല്ലെങ്കിൽ അവിടെനിന്ന് നിശ്ചയിക്കപ്പെട്ട കസ്റ്റംസ് ചാനലുകൾക്ക് പുറത്തുകൂടെ നിയമവിരുദ്ധമായി ചരക്കുകൾ കടത്തുന്നത് കള്ളകടത്താണ്.
- താൽക്കാലിക കയറ്റുമതി ചട്ടങ്ങൾ: താൽക്കാലികമായി കയറ്റുമതി ചെയ്തതോ അല്ലെങ്കിൽ കയറ്റുമതി നിരോധിച്ചതോ ആയ സാധനങ്ങൾ നിബന്ധനകൾക്കനുസരിച്ച് തിരികെ ഇറക്കുമതി ചെയ്യാതിരിക്കുക.രാജ്യത്തിന്റെ അതിർത്തികൾ വഴി നടത്തുന്ന ചരക്ക് നീക്കങ്ങളിൽ പൂർണമായ സുതാര്യത ഉറപ്പാക്കണമെന്നും കസ്റ്റംസ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഒമാൻ കസ്റ്റംസ് അറിയിച്ചു.
Next Story


