Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightPravasamchevron_rightGCCchevron_rightOmanchevron_rightവർധിപ്പിച്ച പ്രവാസി...

വർധിപ്പിച്ച പ്രവാസി ഇൻഷുറൻസ് പ്രീമിയം പിൻവലിക്കണം: കൂത്തുപറമ്പ് മണ്ഡലം കെ.എം.സി.സി

text_fields
bookmark_border
വർധിപ്പിച്ച പ്രവാസി ഇൻഷുറൻസ് പ്രീമിയം പിൻവലിക്കണം: കൂത്തുപറമ്പ് മണ്ഡലം കെ.എം.സി.സി
cancel

മസ്കത്ത്: പ്രവാസി ഇൻഷുറൻസ് പദ്ധതിയിൽ വർധിപ്പിച്ച പ്രീമിയം തുക പിൻവലിച്ച് പ്രവാസികളെ ചേർത്തുപിടിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്ന് കൂത്തുപറമ്പ് മണ്ഡലം കെ.എം.സി.സി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വലിയൊരളവിൽ താങ്ങിനിർത്തുന്ന പ്രവാസികൾക്ക് അനുകൂല സമീപനം സ്വീകരിക്കേണ്ട സർക്കാർ, ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ച നടപടി പ്രവാസികളോടുള്ള അനീതിയാണെന്ന് യോഗം വിലയിരുത്തി.നാഷനൽ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് കിണവക്കൽ ചടങ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കാദർ മമ്മു അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗവും മുൻ പാനൂർ മുനിസിപ്പൽ ചെയർമാനുമായ വി. നാസർ മാസ്റ്റർക്ക് യോഗത്തിൽ സ്വീകരണം നൽകി. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സമീർ പാറയിൽ, കണ്ണൂർ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് പി.എ.വി. അബൂബക്കർ, ട്രഷറർ എൻ.എ. ഫാറൂഖ്, വൈസ് പ്രസിഡന്റ് ജാഫർ ചിറ്റാരിപ്പറമ്പ്, സെക്രട്ടറി അബ്ദുല്ലക്കുട്ടി തടിക്കടവ്, ഷഫീഖ് തങ്ങൾ, നിസാം അണിയാരം ,ബഷീർ കിടഞ്ഞി ,ഷംജിത്ത് എം.വി.കെ എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:kmcc pravasi news 
News Summary - Withdraw Increased Pravasi Insurance Premium: Koothuparamba Constituency KMCC
Next Story