ശനിയാഴ്ച 12 മിസൈൽ ആക്രമണങ്ങൾ
text_fieldsദോഹ: അയൽ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റിന്റെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ ഖത്തർ നേരിട്ടത് 12 മിസൈൽ ആക്രമണങ്ങളെ. ശനിയാഴ്ച ഖത്തറിന് നേരെ ഇറാനിൽ നിന്നും മിസൈൽ ആക്രമണം ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ശനിയാഴ്ച രാവിലെയും വൈകീട്ടുമായി ആകെ 10 ബാലിസ്റ്റിക് മിസൈലുകളും 2 ക്രൂയിസ് മിസൈലുകളുമാണ് ഖത്തറിനെ ലക്ഷ്യമാക്കി ഇറാൻ തൊടുത്തത്. ഇതിൽ 6 ബാലിസ്റ്റിക് മിസൈലുകളും 2 ക്രൂയിസ് മിസൈലുകളും വിജയകരമായി ഖത്തർ സായുധ സേന പ്രതിരോധിച്ചു.
എന്നാൽ 2 മിസൈലുകൾ ഖത്തറിന്റെ സമുദ്രപരിധിയിലും, 2 എണ്ണം ജനവാസമില്ലാത്ത മേഖലയിലും പതിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ മറ്റ് അപകടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.


