Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2026 3:38 PM GMT Updated On
date_range 23 March 2026 3:38 PM GMTപത്തനാപുരം സ്വദേശി ദോഹയിൽ നിര്യാതനായി
text_fieldsദോഹ: കൊല്ലം പത്തനാപുരം സ്വദേശി ദോഹയിൽ നിര്യാതനായി. പത്തനാപുരം പൗര്‍ണ്ണമിയില്‍ അജയകുമാര്‍ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ, കഴിഞ്ഞദിവസമാണ് മരിച്ചത്. പിതാവ്: കേശവൻ നായർ. മാതാവ്: സുമതികുട്ടി അമ്മ. ഭാര്യ ആശാറാണി.
ഇരുപത് വർഷത്തോളമായി ഖത്തർ പ്രവാസിയായ അജയകുമാര്‍ അടുത്തമാസം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. അവയവദാന കര്‍മ്മം നിർവഹിച്ചാണ് അദ്ദേഹം യാത്രയായത്. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെ 10.50ന് നാട്ടിലേക്ക് കൊണ്ടുപോകും.
Next Story


