ഖത്തർ കപ്പ്; അൽ സദ്ദ് ഫൈനലിൽ
text_fieldsഖത്തർ കപ്പ് സെമിയിൽ അൽ അഹ്ലിയും അൽ സദ്ദും തമ്മിലെ മത്സരത്തിൽനിന്ന്
ദോഹ: ഖത്തർ സ്റ്റാർസ് ലീഗ് കിരീട നേട്ടത്തിനു പിന്നാലെ ഖത്തർ കപ്പിലും കിരീടത്തിനരികിലെത്തി അൽ സദ്ദ്. ലീഗിലെ ചാമ്പ്യൻ ക്ലബുകൾ മാറ്റുരക്കുന്ന ഖത്തർ കപ്പിന്റെ സെമിയിൽ അഹ്ലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ചാണ് അൽ സദ്ദിന്റെ മുന്നേറ്റം.
ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മത്യ മിട്രോവിച്, താരിക് സൽമാൻ, റഫ മുയിസ എന്നിവരുടെ വകയായായിരുന്നു ഗോളുകൾ പിറന്നത്. രണ്ടാം സെമിയിലെ വിജയികളും അൽ സദ്ദും തമ്മിൽ മേയ് 10ന് ആണ് കിരീടപ്പോരാട്ടം. എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് ക്വാർട്ടർ ഫൈനലിൽ ഞായറാഴ്ച ജപ്പാൻ ക്ലബ് കവാസാകിയെ നേരിടാനുള്ള ഒരുക്കത്തിലാണ് അൽ സദ്ദ്.