Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2026 3:28 AM GMT Updated On
date_range 10 July 2026 3:28 AM GMTആക്രമണ ഭീഷണി: ഖത്തറിൽ അടിന്തര സുരക്ഷ സന്ദേശം
text_fieldsദോഹ: ഒരിടവേളക്ക് ശേഷം ഖത്തറിൽ വീണ്ടും ആഭ്യന്തര മന്ത്രാലയത്തിന്റെ അടിന്തര സുരക്ഷ സന്ദേശം. വ്യാഴാഴ്ച പുലർച്ചെ 3.30ന് സുരക്ഷ ഭീഷണി ഉയർന്നതായും 3.38ന് ഭീഷണി ഒഴിഞ്ഞതായും സന്ദേശം ലഭിച്ചു. മൂന്ന് മാസങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ആക്രമണങ്ങൾക്ക് മുമ്പ് ലഭിക്കുന്ന സുരക്ഷ മുന്നറിയിപ്പ് വീണ്ടും വന്നത്.
കുവൈത്തിലും ബഹ്റൈനിലും ആക്രമണം ഉണ്ടായ അതേ സമയത്താണ് ഖത്തറിലും മുന്നറിയിപ്പ് ലഭിച്ചത്. എന്നാൽ, ഖത്തറിൽ ആക്രമണം ഉണ്ടായതായി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല.
Next Story


