ആരോഗ്യ സന്ദേശവുമായി വാക്കത്തൺ
text_fieldsഐ.സി.സി യൂത്ത്വിങ് സംഘടിപ്പിച്ച വാക്കത്തൺ എ.പി. മണികണ്ഠൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ദോഹ: ഹൃദ്രോഗത്തിനും, പ്രമേഹത്തിനുമെതിരായ ബോധവത്കരണ സന്ദേശവുമായി ഇന്ത്യൻ കൾചറൽ സെന്റർ യൂത്ത് വിങ് നേതൃത്വത്തിൽ ‘മൈൽസ് ഫോർ സ്മൈൽസ്’ എന്ന പേരിൽ വാക്കത്തൺ സംഘടിപ്പിച്ചു.
ആസ്പയർ പാർക്കിൽ നടന്ന അഞ്ചു കിലോമീറ്റർ ‘വാക്കത്തണിൽ’ യുവാക്കളും മുതിർന്നവരും വനിതകളും ഉൾപ്പെടെ 250ഓളം പേർ പങ്കാളികളായി. ചിട്ടയായ വ്യായാമവും, ജീവിത ശൈലിയും നിലനിർത്തി ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുകയായിരുന്നു ‘വാക്കത്തൺ. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ശാന്തനു ദേശ്പാണ്ഡെ, ഐ.സി.സി യൂത്ത് വിങ് കോഓഡിനേറ്റർ ഇൻ ചാർജ് സജീവ് സത്യശീലൻ എന്നിവർ ചേർന്ന് വാക്കത്തൺ ഫ്ലാഗോഫ് ചെയ്തു.
ചെയർമാൻ എഡ്വിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഐ.സി.സി എക്സിക്യൂട്ടിവ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. എൻ.ബി.എഫ് അക്കാദമി, ആസ്റ്റർ മെഡിക്കൽ എന്നിവരുമായി സഹകരിച്ചാണ് വാക്കത്തൺ സംഘടിപ്പിച്ചത്. പങ്കെടുത്തവർക്ക് സൗജന്യ വൈദ്യപരിശോധനയും ഒരുക്കിയിരുന്നു.