ബെഹ്സാദ് ട്രേഡിങ് എന്റർപ്രൈസസ് കെമിക്കൽ ഡിവിഷൻ കസ്റ്റമർ മീറ്റ്
text_fieldsബെഹ്സാദ് ട്രേഡിങ് എന്റർപ്രൈസസ് കെമിക്കൽ ഡിവിഷൻ കസ്റ്റമർ മീറ്റിൽ പങ്കെടുത്തവർ
ദോഹ: ഖത്തർ വിപണിയിൽ പ്രമുഖരായ, എ.ബി.എൻ കോർപറേഷന്റെ സഹോദര സ്ഥാപനവുമായ ബെഹ്സാദ് ട്രേഡിങ് എന്റർപ്രൈസസ് കെമിക്കൽ ഡിവിഷൻ കസ്റ്റമർ മീറ്റ് വിജയകരമായി നടത്തി. ഷാർഖ് വില്ലേജ് ഹോട്ടലിൽ നടന്ന പരിപാടിയിൽ സാങ്കേതിക അവതരണവും വ്യവസായ പങ്കാളികളുമായുള്ള ഇന്ററാക്റ്റിവ് സെഷനുകളും നടന്നു. ചെയർമാൻ ജെ.കെ. മേനോൻ മുഖ്യപ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തറിലെ കെമിക്കൽ മേഖലയിലെ മികവും നവീകരണവും ഉപഭോക്താക്കളുമായുള്ള സഹകരണം എന്നിവയിലുള്ള ബെഹ്സാദ് ട്രേഡിങ്ങിന്റെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയിൽ സീനിയർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ജിതേഷ് പി. സ്വാഗതം പറഞ്ഞു. ടെക്നിക്കൽ സെഷനുകൾക്ക് സൂരജ് പി., വൈഷ്ണവ് വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി. വൈകീട്ട് ചെയർമാന്റെ ആദരിക്കൽ ചടങ്ങും നടന്നു. ചടങ്ങിൽ സെയിൽസ് മാനേജർ അഭയ് രാജു നന്ദി പറഞ്ഞു.


