കുട്ടികളെ കുടുംബങ്ങളുമായി ഒന്നിപ്പിക്കാൻ ശ്രമം
text_fieldsയു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിൻ സെയ്ഫ് ആൽ ഥാനി യുക്രെയ്ൻ ഡെപ്യൂട്ടി
വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
ദോഹ: സംഘർഷത്തിൽ വേർപിരിഞ്ഞ യുക്രെയ്നിലെ കുട്ടികളെ അവരുടെ കുടുംബങ്ങളുമായി ഒന്നിപ്പിക്കുന്നതിനായി ഖത്തർ നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച് യുക്രെയ്ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ബെറ്റ്സ മരിയാന.
ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് യുക്രെയ്ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ബെറ്റ്സ മരിയാനയുമായി യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിൻ സെയ്ഫ് ആൽ ഥാനി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഖത്തറിന്റെ സമാധാന -മധ്യസ്ഥ ശ്രമങ്ങളെ അവർ അഭിനന്ദിച്ചത്.
മധ്യസ്ഥ ശ്രമങ്ങളുടെ തുടർച്ചയായി റഷ്യ -യുക്രെയ്ൻ സംഘർഷത്തിൽ വേർപിരിഞ്ഞ കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്നതിനായി വിവിധ ശ്രമങ്ങളാണ് ഖത്തർ നടത്തിയിരുന്നത്.
കൂടിക്കാഴ്ചയിൽ, ഉഭയകക്ഷി ബന്ധങ്ങളും അവയെ പിന്തുണക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും അവർ അവലോകനം ചെയ്തു.


