Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ ഈദ് അവധി...

ഖത്തറിൽ ഈദ് അവധി ചൊവ്വാഴ്ച മുതൽ

text_fields
bookmark_border
ഖത്തറിൽ ഈദ് അവധി ചൊവ്വാഴ്ച മുതൽ
cancel

ദോഹ: ഖത്തറിൽ ബലിപെരുന്നാൾ പൊതു അവധി ചൊവ്വാഴ്ച ആരംഭിക്കും. രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മറ്റ് പൊതു സ്ഥാപനങ്ങൾക്കും മേയ് 26 ചൊവ്വാഴ്ച മുതൽ 30 ശനിയാഴ്ച (ദുൽഹജ്ജ് 9- 13) വരെ അഞ്ച് ദിവസമാണ് അവധി പ്രഖ്യാപിച്ചത്.

ബലിപെരുന്നാൾ അവധി സംബന്ധിച്ച് ഞായറാഴ്ച രാവിലെയാണ് അമിരി ദിവാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ബുധനാഴ്ചയാണ് ഖത്തർ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷങ്ങൾ. പെരുന്നാൾ അവധിക്ക് ശേഷം മേയ് 31 ഞായറാഴ്ച ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.

Show Full Article
TAGS:eid holidays qatar​ 
News Summary - Eid holidays in Qatar from Tuesday
Next Story