Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഈ​ദ് കി​ക്സ്: വ​ക്റ...

ഈ​ദ് കി​ക്സ്: വ​ക്റ ജേ​താ​ക്ക​ൾ

text_fields
bookmark_border
ഈ​ദ് കി​ക്സ്: വ​ക്റ ജേ​താ​ക്ക​ൾ
cancel
camera_alt

സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ ഖ​ത്ത​ർ ഈ​ദ്-​കി​ക്സ് വി​ജ​യി​ക​ളാ​യ വ​ക്റ ടീ​മി​ന് ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു.

ദോ​ഹ: സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ ഖ​ത്ത​ർ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ‘ഈ​ദ്-​കി​ക്സ് 25’ എ​ന്ന പേ​രി​ൽ ഇ​ന്റ​ർ​സോ​ൺ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. അ​ഞ്ച് സോ​ണു​ക​ളി​ൽ​നി​ന്നാ​യി 14 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

വ​ക്‌​റ ബ​ർ​വാ വി​ല്ലേ​ജി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മ​ദീ​ന​ത്തു​നാ വ​ക്‌​റ വി​ന്നേ​ഴ്സ് ട്രോ​ഫി​യും മെ​ഷാ​ഫി​യാ വ​ക്‌​റ ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പും എം.​കെ സ്‌​ട്രൈ​ക്കേ​ഴ്‌​സ് മ​ദീ​ന ഖ​ലീ​ഫ സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ​അ​പ്പും നേ​ടി. ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ന​ദീ​മ​ത്ത്നാ വ​ക്‌​റ​യു​ടെ അ​ർ​മാ​നും മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി മ​ഷാ​ഫി​യാ വ​ക്‌​റ​യു​ടെ ഇ​ഷാ​നും ഫെ​യ​ർ​പ്ലേ ടീ​മാ​യി എം.​കെ സ്‌​ട്രൈ​ക്കേ​ഴ്‌​സ് മ​ദീ​ന ഖ​ലീ​ഫ​യും ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഫ​ഹ​ദാ​ണ് മി​ക​ച്ച പ​രി​ശീ​ല​ക​ൻ.

അ​ൽ​ശ​മാ​ൽ ക്ല​ബി​ന്റെ അ​ത്‌​ല​റ്റി​ക് ഹെ​ഡ് കോ​ച്ച് മു​ൻ​ഷി​ർ തൃ​ശൂ​ർ, സി.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ലാ​ൽ ഹ​രി​പ്പാ​ട് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ഇ​സ്മാ​യി​ൽ വേ​ങ്ങ​ശ്ശേ​രി, സ​ക​രി​യ്യ കാ​രി​യാ​ത്ത്, ഇ​ഹ്‌​ജാ​സ് അ​സ്‌​ലം, അ​ബ്ദു​ശു​ക്കൂ​ർ, അ​ഷ്‌​റ​ഫ് മീ​രാ​ൻ, മി​ദ്‌​ലാ​ജ് റ​ഹ്‌​മാ​ൻ, ബ​ബീ​ന ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് അ​മീ​ൻ സ​ബ​ക്, സി.​ഐ.​സി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നൗ​ഫ​ൽ പാ​ലേ​രി, ഷാ​ന​വാ​സ് ഖാ​ലി​ദ്, ഷാ​ജ​ഹാ​ൻ ക​രീം എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
TAGS:winners Qatar News gulf news malayalam gulf news 
News Summary - Eid Kicks: Wakra Winners
Next Story