തെരഞ്ഞെടുപ്പ് വിജയാഘോഷം
text_fieldsഇൻകാസ് ഖത്തർ കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച
തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽനിന്ന് വിജയിച്ച യു.ഡി.എഫ് എം.എൽ.എമാർക്ക് ആശംസകൾ അറിയിച്ചു ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിജയിച്ച എം.എൽ.എമാർ ഓൺലൈനിൽ മീറ്റിങ്ങിൽ സന്തോഷം പങ്കുവച്ചു.
യോഗത്തിൽ ഹാഷിം അപ്സര അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി നേതാക്കളായ അനിൽ കുണ്ടറ, മുഹമ്മദ്റാഫി, ജില്ലാ നേതാക്കളായ നൗഷാദ്, ഷിബു ഇബ്രാഹിം കുട്ടി, നിഷാദ് നിസാർ, അനസ്, ഫിറോസ്, ജേക്കബ് പത്തനാപുരം, വെട്ടൂർ റിയാസ്, മുഖ്യ രക്ഷതികാരി ജോസ് ചവറ, മുഹമ്മദ് ഷാ എന്നിവർ സംസാരിച്ചു.


