Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം​ബ​സി തു​ണ​യാ​യി;...

എം​ബ​സി തു​ണ​യാ​യി; തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി

text_fields
bookmark_border
എം​ബ​സി തു​ണ​യാ​യി; തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി
cancel
camera_alt

തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ

ദോ​ഹ: തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യി ഖ​ത്ത​റി​ൽ കു​ടു​ങ്ങി​യ ആ​റ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ എം​ബ​സി സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​ർ സാ​മൂ​ഹി​ക മാ​ധ്യ​മ പേ​ജി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​യ ആ​റു വ​നി​ത​ക​ളാ​ണ് നാ​ട്ടി​ലെ ഏ​ജ​ന്റി​ന്റെ തൊ​ഴി​ൽ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ​ത്. ഹോം ​കെ​യ​ർ സ​ർ​വീ​സ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഖ​ത്ത​റി​ലെ​ത്തി​ച്ച ഇ​വ​രെ മ​റ്റു ജോ​ലി​ക്കാ​യി നി​യോ​ഗി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി മ​ന​സ്സി​ലാ​ക്കി​യ​ത്. എം​ബ​സി​യെ സ​മീ​പ​ച്ച​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:indian embassy return home Qatar 
News Summary - Embassy helps Indian women who were robbed at work return home
Next Story