ചൂരൽമല ദുരന്ത ബാധിതർക്ക് സഹായവുമായി ഖത്തറിലെ പ്രവാസികൾ
text_fieldsമുഖ്യമന്ത്രിയുയെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം കൈമാറുന്നു
ദോഹ: ചൂരൽമല ദുരന്ത ബാധിതർക്ക് സഹായവുമായി ഖത്തറിലെ ഇന്ത്യൻ സമൂഹം. ഇന്ത്യൻ എംബസിക്കു കീഴിലുള്ള ഐ.സി.ബി.എഫിന്റെ നേതൃത്വത്തിൽ 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, നോർക്ക ഡയറക്ടർ സി.വി. റപ്പായി എന്നിവർ തിരുവനന്തപുരം ക്ലിഫ് ഹൗസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി.
2024 ആഗസ്റ്റ് മൂന്നിന് ഇന്ത്യൻ കൾച്ചറൽ സെന്ററിൽ (ഐ.സി.സി) ചേർന്ന പ്രത്യേക യോഗത്തിന്റെ കൂട്ടായ തീരുമാന പ്രകാരമാണ് സഹായ പ്രവർത്തനങ്ങൾ സമാഹരിച്ചത്. ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐ.സി.ബി.എഫ്) നേതൃത്വത്തിൽ മറ്റു സംഘടനകളുടെ സഹകരണത്തോടെയാണ് വയനാട് റിലീഫ് കമ്മിറ്റി രൂപീകരിച്ചത്. നാട്ടിലെ പ്രയാസങ്ങളിൽ ഖത്തറിലെ ഇന്ത്യൻ സമൂഹം കൈകോർക്കുന്നതിന്റെ തെളിവാണിതെന്നും ഈ ഉദ്യമത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറയുന്നതായും ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അറിയിച്ചു.