കോഴിക്കോട് ബീച്ച് ശുചീകരിച്ച് ഫോക് ഖത്തർ
text_fieldsഫോക് ഖത്തറിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ച് ശുചീകരിച്ചപ്പോൾ
ദോഹ/ കോഴിക്കോട്: ഫ്രണ്ടസ് ഓഫ് കോഴിക്കോടിന്റെ (ഫോക് ഖത്തർ) നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെയും പൊതുജനങ്ങളിൽ ശുചിത്വബോധം വളർത്തുന്നതിന്റെയും ഭാഗമായി കോഴിക്കോട് ബീച്ചിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ശുചീകരണ പ്രവർത്തനത്തിൽ ഫോക് ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടെ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50ൽ പരം അംഗങ്ങൾ സജീവമായി പങ്കെടുത്തു. കോഴിക്കോട് കോർപറേഷൻ പ്ലാനിങ്ങ് സെൽ സൂപ്രണ്ട് അനിൽ കുമാർ, ക്ലീൻ സിറ്റി മാനേജർ ദിലീപ്, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശശി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഫോക് ഖത്തർ പ്രസിഡന്റ് കെ.കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി സി.കെ. ബിജു, ട്രഷറർ മൻസൂർ അലി, ഓർഗനൈസിങ് സെക്രട്ടറി എം.വി. മുസ്തഫ, വൈസ് പ്രസിഡന്റ് സി. ശരത്ത്, സെക്രട്ടറിമാരായ അഷ്റഫ് വടകര, രശ്മി ശരത്, ജോയന്റ് ട്രഷറർ സക്കീർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. ഷൗക്കത്ത് ഷാലിമാർ, ജലീൽ, ഷക്കീർ, മനോജ്, നീതി മോഹനൻ, രാമൻ നായർ, വിദ്യാ രഞ്ജിത്, ഷൗക്കത്ത് കിനാലൂർ, കെ.വി. മൊയ്തു, കെ.വി. അലി, ഷബ്നം മൻസൂർ എന്നിവരും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും ഓർമിപ്പിക്കുന്നതിനായി ഫോക് സ്ഥാപിച്ച ബോർഡ് പ്രസിഡന്റ് കെ.കെ. ഉസ്മാൻ അനാച്ഛാദനം ചെയ്തു.
സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകീട്ട് വക്റ ബീച്ചിലും ഫോക്ക് ശുചീകരണ പ്രവർത്തനം നടത്തുന്നുണ്ട്.


