ഗാന്ധിജയന്തി; ഇൻകാസ് ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsദോഹ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി, ഹമദ് ബ്ലഡ് ഡോണർ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഏഷ്യൻ ടൗണിൽ നടന്ന ക്യാമ്പ്, വർക്കല മുൻ എം.എൽ.എ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ മുഖ്യപ്രഭാഷണം നടത്തി.
ഇൻകാസ് എറണാകുളം ജില്ലാ പ്രസിഡന്റ് പി.ആർ. ദിജേഷ് അധ്യക്ഷനായിരുന്നു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫർ തയ്യിൽ, മാനേജിങ് കമ്മിറ്റി അംഗം നീലാംബരി സുശാന്ത്, ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ളൈ, ഐ.എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കൽ, ഐ.സി.ബി.എഫ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ, ഇൻകാസ് നേതാക്കളായ ജോപ്പച്ചൻ തെക്കേക്കൂറ്റ്, കെ.കെ. ഉസ്മാൻ, ഈപ്പൻ തോമസ്, വി.എസ്. അബ്ദുൽ റഹ്മാൻ, താജുദ്ദീൻ ചിറക്കുഴി, ഷിബു സുകുമാരൻ, ഷെമീർ പുന്നൂരാൻ, മഞ്ജുഷ ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഇൻകാസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഷിജു കുര്യാക്കോസ് സ്വാഗതവും ട്രഷറർ ബിനീഷ് അഷറഫ് നന്ദിയും പറഞ്ഞു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഡേവിസ് ഇടശ്ശേരി, അൻവർ സാദത്ത്, പി.കെ. റഷീദ്, അഷറഫ് നന്നംമുക്ക്, ജയപാൽ മാധവൻ, അബ്ദുൽ റൗഫ്, സർജിത് കൂട്ടംപറമ്പത്ത്, മുനീർ പള്ളിക്കൽ, മനോജ് കൂടൽ, ആരിഫ് പയന്തോങ്ങിൽ, യൂത്ത് വിങ് പ്രസിഡന്റ് ദീപക് ചുള്ളിപ്പറമ്പിൽ, വനിതാ വിങ് ജനറൽ സെക്രട്ടറി അർച്ചന സജി, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, യൂത്ത് വിങ് - വനിതാ വിങ് ഭാരവാഹികളും സന്നിഹിതരായിരുന്നു. എം.പി. മാത്യു, കെ.ബി. ഷിഹാബ്, റിഷാദ് മൊയ്തീൻ, മൂസ മൊയ്തീൻ, ഷാജി എൻ. ഹമീദ്, ഷെമീം ഹൈദ്രോസ്, എൽദോ എബ്രഹാം, സിറിൾ ജോസ്, വിനോദ് സേവ്യർ, മുഹമ്മദ് നബിൽ, പി.ടി. മനോജ് അൻഷാദ് ആലുവ, എൽദോ സി.എ., സുഹൈൽ എം.എ. തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.