Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightടാ​ക്സ് വെ​യ​ർ​ഹൗ​സ്...

ടാ​ക്സ് വെ​യ​ർ​ഹൗ​സ് പ്ര​ഖ്യാ​പി​ച്ച് ജ​ന​റ​ൽ ടാ​ക്സ് അ​തോ​റി​റ്റി

text_fields
bookmark_border
ടാ​ക്സ് വെ​യ​ർ​ഹൗ​സ് പ്ര​ഖ്യാ​പി​ച്ച് ജ​ന​റ​ൽ ടാ​ക്സ് അ​തോ​റി​റ്റി
cancel

ദോ​ഹ: സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ വ്യാ​പാ​ര മേ​ഖ​ല​ക്ക് പി​ന്തു​ണ ന​ൽ​കു​ക, ക​മ്പ​നി​ക​ളു​ടെ പ​ണ​ല​ഭ്യ​ത മെ​ച്ച​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ത്തോ​ടെ ടാ​ക്സ് വെ​യ​ർ​ഹൗ​സ് പ്ര​ഖ്യാ​പി​ച്ച് ജ​ന​റ​ൽ ടാ​ക്സ് അ​തോ​റി​റ്റി. ഇ​തു പ്ര​കാ​രം, ക​മ്പ​നി​ക​ൾ​ക്ക് എ​ക്സൈ​സ് തീ​രു​വ അ​ട​ക്കാ​തെ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​നും ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ക്കാ​നു​മു​ള്ള അ​നു​മ​തി ല​ഭി​ക്കും. ടാ​ക്സ് സ​സ്പെ​ൻ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ സൂ​ക്ഷി​ക്കു​ന്ന ച​ര​ക്കു​ക​ൾ​ക്ക് വി​പ​ണി​യി​ലേ​ക്ക് എ​ത്തു​ന്ന വേ​ള​യി​ൽ മാ​ത്ര​മാ​ണ് നി​കു​തി ബാ​ധ​ക​മാ​കു​ക.

തീ​രു​വ അ​ട​ക്കു​ന്ന​തി​ൽ ല​ഭി​ക്കു​ന്ന ഇ​ള​വ് ക​മ്പ​നി​ക​ളു​ടെ പ​ണ​ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കാ​ൻ ഉ​പ​ക​രി​ക്കും. നി​കു​തി റീ​ഫ​ണ്ട് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും പു​തി​യ സം​വി​ധാ​നം വ​ഴി​യൊ​രു​ക്കും. അം​ഗീ​കൃ​ത ക​സ്റ്റം​സ് വെ​യ​ർ​ഹൗ​സു​ക​ൾ അ​ഡീ​ഷ​ണ​ൽ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ത​ന്നെ ടാ​ക്സ് വെ​യ​ർ​ഹൗ​സു​ക​ളാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് ടാ​ക്സ് അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. വ്യാ​പാ​ര മേ​ഖ​ല​യി​ൽ പ​ണ​മൊ​ഴു​ക്ക് ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​യാ​ഴ്ച​യു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ സു​പ്ര​ധാ​ന തീ​രു​മാ​ന​മാ​ണി​ത്. നേ​ര​ത്തെ, കോ​ർ​പ​റേ​റ്റ് ഇ​ട​പാ​ടു​കാ​ർ​ക്ക് വാ​യ്പ, പ​ലി​ശ തി​രി​ച്ച​ട​വു​ക​ൾ മൂ​ന്നു മാ​സ​ത്തേ​ക്ക് നീ​ട്ടി​വെ​ക്കാ​നു​ള്ള സാ​വ​കാ​ശം ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​നു​വ​ദി​ച്ചി​രു​ന്നു.

Show Full Article
TAGS:General Tax Authority qatar​ Gulf News 
News Summary - General Tax Authority announces tax warehouse
Next Story