സഫാരി ഔട്ട് ലറ്റുകളിൽ 'ഗോ ഗ്രീൻ ഗ്രോ ഗ്രീൻ' പ്രമോഷൻ ആരംഭിച്ചു
text_fieldsഅബുഹമൂറിലെ സഫാരി മാളിൽ 'ഗോ ഗ്രീൻ ഗ്രോ ഗ്രീൻ' പ്രമോഷൻ ഉദ്ഘാടനം ഡെപ്യൂട്ടി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ നിർവഹിക്കുന്നു
ദോഹ: ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദോഹയില പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്ലറ്റുകളിലും ഗോ ഗ്രീൻ ഗ്രോ ഗ്രീൻ പ്രമോഷൻ ആരംഭിച്ചു. ഒക്ടോബർ ഏഴിന് അബുഹമൂറിലെ സഫാരി മാളിൽ നടന്ന ചടങ്ങിൽ സഫാരി ഗ്രൂപ് ഡെപ്യൂട്ടി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ ഉദ്ഘാടനം നിർവഹിച്ചു.
സഫാരി ഗ്രൂപ് ജനറൽ മാനേജർ സുരേന്ദ്ര നാഥ്, മറ്റ് സഫാരി മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.പ്രമോഷന്റെ ഭാഗമായി വിവിധ ഇനം പച്ചക്കറി തൈകൾ മുതൽ ഓറഞ്ച്, നാരങ്ങ, പപ്പായ, കറ്റാർ വാഴ, വാഴ, മുരിങ്ങ, തുളസി, കറിവേപ്പില തുടങ്ങിയവയുടെ തൈകൾ, തെങ്ങ്, വാഴ തൈകൾ, വീടിനകത്തും പുറത്തും നട്ടുപിടിപ്പിക്കാവുന്ന വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള അസ്പരാഗസ്, ആന്തൂറിയ, ബോൺസായി പ്ലാന്റ്, കാക്റ്റസ്, ബാംബൂ സ്റ്റിക്സ് തുടങ്ങിയ അലങ്കാര ചെടികൾ, വിവിധ ഹാങ്ങിങ് പ്ലാന്റുകൾ തുടങ്ങി ഇറക്കുമതി ചെയ്തും അല്ലത്തതുമായ ഒട്ടനവധി വകഭേദങ്ങൾ പ്രമോഷനിലൂടെ ലഭ്യമാകും.
ഒപ്പം എല്ലാവിധ പച്ചക്കറികളുടെയും അലങ്കാര ചെടികളുടെയും വിത്തുകളും സഫാരി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിവിധതരം ചെടിച്ചട്ടികൾ, ഗ്രോ ബാഗ്, വാട്ടറിങ് ക്യാൻ, ഗാർഡൻ ബെഞ്ച്, ഗ്രാസ് മാറ്റ് വിവിധ ഗാർഡൻ ടൂളുകൾ, ഗാർഡൻ ഹോസുകൾ, ഗാർഡനിലേക്കാവശ്യമായ ഫെർട്ടിലൈസർ, വളങ്ങൾ, പോട്ടിങ് സോയിൽ തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളും സഫാരി പ്രത്യേകമായിത്തനെ ഒരുക്കിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനും ജൈവകൃഷി രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സഫാരി ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഗോ ഗ്രീൻ ഗ്രോ ഗ്രീൻ പ്രമോഷൻ. അതിന്റെ ഭാഗമായി ആവശ്യമായ വിത്തുകളും, പച്ചക്കറി, വൃക്ഷ തൈകളും, മറ്റു അനുബന്ധ സാമഗ്രികളും ചുരുങ്ങിയ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രമോഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് സഫാരി മാനേജ്മെന്റ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.