ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് മെക്കയിൻസ് സ്റ്റോർ വാർഷികാഘോഷം
text_fieldsദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പ് ആയ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് മെക്കയിൻസ് സ്റ്റോറിൽ നാലാം വാർഷികാഘോഷങ്ങൾ ആരംഭിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി മേയ് 24 ഞായറാഴ്ച മെക്കയിൻസ് സ്റ്റോറിൽ നാല് റിയാലിന് നിരവധി ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പ്രത്യേക HOURLY ഓഫറുകളും പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്. ഗ്രാൻഡ് മാളിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ഈദ് പ്രമോഷനും പുരോഗമിക്കുകയാണ്.
ഗാർമെന്റ്സ്, മെൻസ് ആൻഡ് ലേഡീസ് ഫാഷൻ, കിഡ്സ് ഡ്രസ് വിഭാഗങ്ങളിലായി നിരവധി കലക്ഷനുകൾ പ്രത്യേക വിലക്കിഴിവിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാ ഓഫറുകൾക്കും പുറമെ 50 റിയലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 പുതിയ മോഡൽ ഹ്യൂണ്ടായ് ആക്സന്റ് കാറും 100,000 റിയാലിന്റെ കാഷ് പ്രൈസും നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ മനസ്സിലാക്കി കൂടുതൽ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഉൾപ്പെടുത്തി മികച്ച ആനുകൂല്യങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് റീജണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു.


