Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാൻഡ് മാൾ...

ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ഹാപ്പി ദീപാവലി ഫെസ്റ്റിന് തുടക്കം

text_fields
bookmark_border
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ഹാപ്പി ദീപാവലി ഫെസ്റ്റിന് തുടക്കം
cancel
camera_alt

ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ഹാപ്പി ദീപാവലി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു


ദോഹ: ദീപാവലി ആഘോഷങ്ങൾക്ക് മധുരം പകരാൻ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ 'ഹാപ്പി ദീപാവലി ഫെസ്റ്റിന്' തുടക്കം. ഖത്തറിലെ എല്ലാ ഗ്രാൻഡ് മാൾ, ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്‌ലെറ്റുകളിലും ദീപാവലി പ്രമോഷൻ ലഭ്യമാണ്. ദീപാവലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഗ്രാൻഡ് മാളിന്റെ ബേക്കറി വിഭാഗത്തിൽ വിവിധ രുചികളിലും ഇനങ്ങളിലുമായി നിരവധി മധുരപലഹാരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലഡു, ചോക്ലേറ്റ്, നാളികേര ബർഫി, ഗുലാബ് ജാമുൻ, മിക്സഡ് സ്വീറ്റ്സ്, ജിലേബി, ബദാം പാക്ക്, പിസ്താ പാക്ക് തുടങ്ങിയ വൈവിധ്യമാർന്ന മധുരവിഭവങ്ങൾ ഫെസ്റ്റിന്റെ ഭാഗമായി ലഭ്യമാണ്.

മധുരപലഹാരങ്ങൾക്ക് പുറമെ ദീപാവലി ആഘോഷങ്ങൾക്കാവശ്യമായ മെഴുകുതിരികൾ, അഗർബത്തി, ചിരാതുകൾ, കർപ്പൂരം, കുങ്കുമപ്പൊടി, രംഗോളി പൗഡർ, അഗർബത്തി സ്റ്റാൻഡ്, വിളക്കുകൾ തുടങ്ങി നിരവധി പൂജാ-ആഘോഷ ഉൽപന്നങ്ങളും പ്രത്യേക പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ഗ്രാൻഡ് മാളിന്റെ 'കീസ് ടു ഹാപ്പിനസ്' മെഗാ പ്രമോഷനിലൂടെ 50 റിയാലിന് പർച്ചേസ് നടത്തുന്ന ഉപഭോക്താക്കൾക്ക് 10 കാറുകളും 1.2 ലക്ഷം റിയാലിന്റെ കാഷ് പ്രൈസുകളും ഉൾപ്പെടെയുള്ള ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന പ്രത്യേക ഉൽപന്നങ്ങളും ഓഫറുകളും പ്രയോജനപ്പെടുത്തി എല്ലാ ഉപഭോക്താക്കളും അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gulfnews gulfnewsmalayalam qatar​ 
News Summary - Diwali Offers at Grand Mall
Next Story