ഹിജ്റ അനുസ്മരണ സംഗമങ്ങൾ സംഘടിപ്പിച്ചു
text_fields1. റയ്യാൻ സോൺ സംഘടിപ്പിച്ച പരിപാടിയിൽ സി.ഐ.സി റയ്യാൻ സോൺ പ്രസിഡന്റ്
ടി.കെ. സുധീർ മുഖ്യപ്രഭാഷണം നടത്തുന്നു
ദോഹ: ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ, ദോഹ സോണുകൾ അനുസ്മരണ സദസ്സുകൾ സംഘടിപ്പിച്ചു.
2. ദോഹ സോണൽ പരിപാടിയിൽ യാസർ
അറഫാത്ത് മുഖ്യപ്രഭാഷണം നടത്തുന്നു
‘പ്രതീക്ഷയാണ് ഹിജ്റ’ എന്ന തലക്കെട്ടിൽ സി.ഐ.സി റയ്യാൻ സോണൽ സെന്ററിൽ നടന്ന പരിപാടിയിൽ റയ്യാൻ സോൺ പ്രസിഡന്റ് ടി.കെ. സുധീർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഉമ്മർ പൊന്നാനി അധ്യക്ഷത വഹിച്ചു. ഇസ്മായിൽ മുനഫർ തങ്ങൾ ഖുർആൻ പാരായണം നടത്തി.
മുസ്തഫ കണ്ണൂർ സ്വാഗതം പറഞ്ഞു. ഷമീം കണ്ണൂർ, ഹാഷിം എന്നിവർ സംസാരിച്ചു.
ഇക്ബാൽ, സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി. ‘ഹിജ്റ -വിശ്വാസവും മനോധൈര്യവും നിറഞ്ഞ ദൈവികയാത്ര’ എന്ന തലക്കെട്ടിൽ സി.ഐ.സി ദോഹ സോൺ മൻസൂറ ഹാളിൽ നടത്തിയ സംഗമത്തിൽ യാസർ അറഫാത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു.
സോണൽ പ്രസിഡന്റ് ബഷീർ അഹ്മദ് അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ ഖാദർ ഖുർആൻ പാരായണം നടത്തി. സിനൂൻ നന്ദി പറഞ്ഞു. സെക്രട്ടറി ജഅഫർ പരിപാടി നിയന്ത്രിച്ചു.