Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസികളുടെ ആശങ്കകൾ...

പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കണം: ഇൻകാസ് ഖത്തർ നിവേദനം നൽകി

text_fields
bookmark_border
പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കണം: ഇൻകാസ് ഖത്തർ നിവേദനം നൽകി
cancel

ദോഹ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പുതുക്കുന്നതിനായി പ്രീമിയം തുക ഗണ്യമായി വർധിപ്പിച്ച സാഹചര്യത്തിൽ പ്രവാസികൾക്കിടയിൽ ഉയർന്നുവന്ന ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നോർക്ക അധികൃതർക്ക് നിവേദനം നൽകി. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ, വൈസ് പ്രസിഡന്റ് വി.എസ്. അബ്ദുൽറഹ്മാൻ എന്നിവർ നോർക്ക ജനറൽ മാനേജർ പ്രകാശ് പി. ജോസഫിന് നിവേദനം കൈമാറി. പ്രീമിയം വർധനവ് മൂലം സാധാരണക്കാരായ പ്രവാസികൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടുമോ എന്ന ആശങ്കയും നേതാക്കൾ ശ്രദ്ധയിൽപ്പെടുത്തി.

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള ജി.എസ്.ടി ഒഴിവാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാറിന്റെ പരിഗണനയിലുണ്ടെന്നും, നിവേദനത്തിൽ ഉന്നയിച്ച പ്രവാസികളുടെ ആശങ്കകൾ അനുഭാവപൂർവം പരിഗണിക്കുമെന്നും പ്രകാശ് പി. ജോസഫ് ഉറപ്പുനൽകി. പ്രവാസികളുടെ ആരോഗ്യസുരക്ഷയും സാമ്പത്തിക താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായി ഇൻകാസ് ഖത്തർ രാഷ്ട്രീയഭേദമന്യേ മുന്നിലുണ്ടാകുമെന്നും, അതിനായി സർക്കാറിൽ സമ്മർദം ചെലുത്തുമെന്നും ഇൻകാസ് നേതാക്കൾ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gulfnews gulfnewsmalayalam qatar​ 
News Summary - Norka Care Insurance Premium Concern
Next Story