ഇന്ത്യൻ കൾചറൽ സെന്റർ വെഡ്നസ്ഡേ ഫിയസ്റ്റ
text_fieldsഇന്ത്യൻ കൾചറൽ സെന്റർ സംഘടിപ്പിച്ച വെഡ്നസ്ഡേ ഫിയസ്റ്റ പരിപാടിയിൽനിന്ന്
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) തെലുഗ് കലാസമിതിയുമായി സഹകരിച്ച് ഇന്ത്യൻ കലയെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി 'വെഡ്നസ്ഡേ ഫിയസ്റ്റ' ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിച്ചു.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സമ്പന്നമായ വൈവിധ്യത്തെയും പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്ന വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറി.
ഇന്ത്യൻ എംബസി കൗൺസിലർ (ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലാർ) ഡോ. വൈഭവ് എ. തണ്ടാലെ മുഖ്യാതിഥിയായി പങ്കെടുത്തു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു.
ഐ.സി.സി അഫിലിയേഷൻസ് വിഭാഗം ഹെഡ് രവീന്ദ്ര പ്രസാദ് സ്വാഗതം പറഞ്ഞു. തുടർന്ന് ഐ.സി.സി കൾചറൽ ആക്റ്റിവിറ്റീസ് ഹോഡ് നന്ദിനി അബ്ബാഗോണി ആമുഖ പ്രസംഗം നടത്തി.
ഐ.സി.സി അഫിലിയേറ്റഡ് സ്ഥാപനങ്ങളായ ടി.ആർ.എ.ക്യു പ്രസിഡന്റ് ജയപാൽ മാധവനെയും തെലങ്കാന ജാഗ്രതി ഖത്തറിന്റെ പ്രസിഡന്റ് പ്രവീണ ലക്ഷ്മി ഗണ്ടയെയും ആദരിച്ചു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, മറ്റ് അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ, മുതിർന്ന സാമൂഹിക അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ടി.കെ.എസ് പ്രസിഡന്റ് സത്യനാരായണ റെഡ്ഡി നന്ദി പറഞ്ഞു.


