ഇന്‍കാസ് തിരുവനന്തപുരം ചെസ്
text_fieldsഇൻകാസ് തിരുവനന്തപുരം ചെസ് ചാമ്പ്യൻഷിപ്പിലെ വിജയികൾ സംഘാടകർക്കൊപ്പം
ദോഹ: ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൈന്‍ഡ് മാസ്റ്റര്‍ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഹൗര്വിട്സ് ബിഷപ് അക്കാദമിയുമായി സഹകരിച്ച് ഐ.സി.ബി.എഫ് ഓഡിറ്റോറിയത്തില്‍ നടന്ന ചെസ് ടൂർണമെന്റ് ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാനും ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടിയും കരുക്കള്‍ നീക്കി ഉദ്ഘാടനം ചെയ്തു.
ടൂർണമെന്റിൽ 150ൽപരം മത്സരാർഥികൾ പങ്കെടുത്തു. ജില്ല പ്രസിഡന്റ് ജയപാൽ മാധവന്റെ അധ്യക്ഷതയിൽ സമ്മാനദാന ചടങ്ങ് ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐ.സി.ബി.എഫ് ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ കെ.വി ബോബൻ, ഐ.എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കൽ, ഇൻകാസ് വൈസ് പ്രസിഡന്റ് താജുദ്ദീൻ, ട്രഷറര്‍ ഈപ്പൻ തോമസ് തുടങ്ങിവർ ആശംസകൾ നേർന്നു.
വിജയികൾക്കുള്ള സമ്മാനദാനം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷിബു സുകുമാരൻ, ജനറല്‍ സെക്രട്ടറി മുനീർ പള്ളിക്കൽ, മറ്റു ഭാരവാഹികളായ ഫൈസൽ, ഫാസിൽ, ഷെമീർ പൊന്നൂരാൻ, ദിജേഷ്, ഹാഷിം, ഉല്ലാസ്, മഞ്ജുഷ ശ്രീജിത്ത്, സിനിൽ ജോർജ് തുടങ്ങിയവർ നിർവഹിച്ചു. ബിനു ചന്ദ്രൻ സ്വാഗതവും ശങ്കർ നന്ദിയും പറഞ്ഞു.