Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസം കഴിഞ്ഞ്...

പ്രവാസം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയാലും ഇൻഷുറൻസ് പുതുക്കാം

text_fields
bookmark_border
പ്രവാസം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയാലും ഇൻഷുറൻസ് പുതുക്കാം
cancel
നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ സംബന്ധിച്ച് ഗൾഫ് മാധ്യമം വായനക്കാരുടെ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകുന്നു

നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് എടുത്തവർക്ക് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയാലും ഇൻഷുറൻസ് പോളിസി പുതുക്കാം. മുമ്പ് നോർക്ക ഐ.ഡി കാർഡിന്റെ കാലാവധി ഉള്ളിടത്തോളം കാലം മാത്രമേ ഇൻഷുറൻസ് പുതുക്കാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഈ നിബന്ധനയിലാണ് ഇപ്പോൾ ഇളവ് അനുവദിച്ചിരിക്കുന്നത്.

ഇൻഷുറൻസ് എടുത്തതിന് ശേഷം ആരെയൊക്കെ കൂട്ടിച്ചേർക്കാം

ഒരിക്കൽ അംഗമായി ചേർന്നതിന് ശേഷം ആരൊക്കെ സഹ അംഗമാക്കാൻ സാധിക്കും എന്നത് പലരുടേയും സംശയമാണ്. ഒരു കുഞ്ഞ് ജനിച്ചാൽ പോളിസിയിൽ അംഗമാക്കാം. അതുപോലെ പോളിസി എടുത്ത ശേഷം വിവാഹിതനായാൽ ജീവിത പങ്കാളിയെയും പങ്കാളിയുടെ മാതാപിതാക്കളെയും ചേർക്കാൻ അമുമതിയുണ്ട്. പോളിസി എടുത്തതിനുശേഷം നിലവിലെ മാതാപിതാക്കൾ, മക്കൾ എന്നിവരെ ചേർക്കാൻ സാധിക്കില്ല. ആയതിനാൽ പോളിസി എടുക്കുമ്പോൾ തന്നെ പ്രത്യേകം ശ്രദ്ധിക്കണം

ഇൻഷുറൻസ് പരിരക്ഷ പൂർണമായി ലഭിച്ചില്ലെങ്കിൽ

ഇത്തരം സന്ദർഭങ്ങളിൽ എന്തുകൊണ്ടാണ് മൊത്തം തുകയിൽ കിഴിവ് വന്നത് എന്നത് പരിശോധിക്കേണ്ടതാണ്. ഓരോ കാര്യത്തിലും എന്തുകൊണ്ട് കിഴിവ് വരുത്തിയെന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കണമെന്നത് ചട്ടമാണ്.

റൂം വാടകക്ക് വിധേയമായി propotionate കിഴിവ്, അഡ്മിഷൻ ഫീസ്, മറ്റ് അനുമതിയില്ലാത്ത അധിക സൗകര്യങ്ങൾ എന്നിവക്കെല്ലാം കിഴിവ് ബാധകമാകും. (വിശദാംശങ്ങൾ ആദ്യ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.)

ലേസർ ചികിത്സാ ചെലവുകൾ

കാഴ്ചശക്തി +/- 7.5 ഡയോപ്റ്റർ (D)-ൽ കൂടുതലാണെങ്കിൽ, അതിനുള്ള ലേസർ ചികിത്സാ ചെലവുകൾ ഒരു പോളിസി കാലയളവിൽ ഒരു കുടുംബത്തിന് ആകെ 60,000 രൂപ വരെ മാത്രമേ ലഭിക്കുകയുള്ളൂ. പോളിസിയിലെ നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി മനസ്സിലാക്കേണ്ടതാണ്. കൂടാതെ, ടോൾഫ്രീ നമ്പറിൽ വിളിച്ച് കവറേജ് തുക ഉറപ്പുവരുത്താനും ശ്രദ്ധിക്കുക.

നോർക്ക കെയർ, നോർക്ക കെയർ പ്ലസ് എന്നിവ രണ്ട് ഇൻഷുറൻസ് പദ്ധതികളാണ്

നോർക്ക കെയർ, നോർക്ക കെയർ പ്ലസ് എന്നിവ തികച്ചും വ്യത്യസ്തമായ രണ്ട് ഇൻഷുറൻസ് പദ്ധതികളാണ്. അതിനാൽ നിലവിലുള്ള നോർക്ക കെയർ ഇൻഷുറൻസ് നേരിട്ട് നോർക്ക കെയർ പ്ലസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ സാധിക്കില്ല.

10 ലക്ഷം രൂപയുടെ കവറേജ് ആവശ്യമുള്ളവർ നോർക്ക കെയർ പ്ലസ് പോളിസി പ്രത്യേകം തുക അടച്ച് എടുക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ രണ്ട് പോളിസികളുടെയും തുക ചേർത്തുള്ള കവറേജ് ആനുകൂല്യം ലഭിക്കുന്നതാണ്.

നോർക്ക ഐ.ഡി ഉള്ളതിനാൽ പിതാവിനും പോളിസി എടുക്കാം

പിതാവിന് സ്വന്തമായി നോർക്ക ഐ.ഡി ഉണ്ടെങ്കിൽ വേറെ തന്നെ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പോളിസി എടുക്കാവുന്നതാണ്. മക്കൾ അംഗത്വമെടുത്ത പോളിസിക്ക് പുറമെ തന്നെ പിതാവിന് സ്വന്തം പേരിൽ പദ്ധതിയിൽ ചേരുന്നതിന് യാതൊരു തടസ്സവുമില്ല.

Show Full Article
TAGS:gulfnews gulfnewsmalayalam qatar​ 
News Summary - Insurance can be renewed even after returning home after exile
Next Story