ഇസ്ലാമിക് സ്റ്റഡി സെന്റർ വക്റ ബ്രാഞ്ച് ആരംഭിച്ചു
text_fieldsവക്റ ഗ്ലോബൽ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ച മദ്റസ ഉദ്ഘാടനം മഷ്ഹൂദ് തിരുത്തിയാട് നിർവഹിക്കുന്നു
ദോഹ: ഇസ്ലാമിക് സ്റ്റഡി സെന്ററിന് കീഴിലെ പുതിയ മദ്റസ വക്റയിലെ ഗ്ലോബൽ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു. മഷ്ഹൂദ് തിരുത്തിയാട് മദ്റസ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സ്റ്റഡി സെന്റർ തുമാമ പ്രിൻസിപ്പൽ സിറാജ് ഇരിട്ടി, ഗ്ലോബൽ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സെൻട്രൽ കോഓഡിനേറ്റർ സംജാദ്, മദ്റസ ചെയർമാൻ മുനീർ അഹ്മദ്, കൺവീനർ ഹമീദ് കല്ലിക്കണ്ടി, വൈസ് ചെയർമാൻ മുബഷിർ, പ്രിൻസിപ്പൽ നജ് ല ടീച്ചർ എന്നിവർ സംസാരിച്ചു.
ഉദ്ഘാടന സെഷന് ശേഷം കുട്ടികളുടെ പ്രത്യേക കലാപരിപാടികൾ അരങ്ങേറി.മദീന ഖലീഫയിലെ ഇംഗ്ലീഷ് മദ്റസക്ക് ശേഷം സെന്ററിന് കീഴിലെ രണ്ടാമത്തെ ഇംഗ്ലീഷ് മദ്റസയാണ് വക്റയിൽ തുടക്കം കുറിച്ചത്. കെ.ജി മുതൽ മൂന്നാം ക്ലാസ് വരെ കുട്ടികൾക്ക് ഇപ്പോൾ അഡ്മിഷൻ എടുക്കാം.
ശനിയാഴ്ച രണ്ടു മുതൽ ആറു വരെ ഓഫ്ലൈനും, ചൊവ്വാഴ്ച വൈകീട്ട് ഓൺലൈനുമായാണ് ക്ലാസുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 6603 3065 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.