കെ.എം.സി.സി മൂടാടി പഞ്ചായത്ത് കൺവെൻഷൻ
text_fieldsകെ.എം.സി.സി ഖത്തർ മൂടാടി പഞ്ചായത്ത് കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ‘ഫാഷിസ്റ്റ് കാലത്തെ നിഷ്പക്ഷത കാപട്യമാണ്’ എന്ന പ്രമേയത്തിൽ നടക്കുന്ന മൂടാടി പഞ്ചയത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി ഖത്തർ കെ.എം.സി.സി പഞ്ചയത്ത് കമ്മിറ്റി പ്രചാരണ കൺവെൻഷൻ സംഘടിപ്പിച്ചു.
കെ.എം.സി.സി പ്രസിഡന്റ് അനസ് പാലോളി അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ല പ്രസിഡന്റ് സവാദ് വെളിയങ്കോട് പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി. സമ്മേളന വിഭവ സമാഹരണ ഉദ്ഘാടനം മുസ്തഫ മലമ്മൽ ഡോ. അബ്ദുൽ സമദിന് നൽകിക്കൊണ്ട് നിർവഹിച്ചു.
ഖത്തറിൽ എത്തിയ അഹമ്മദ് കുറുക്കനാട്ട്, മുൻ കെ.എം.സി.സി നേതാവ് മന്ദത്ത് മജീദ്, ജമീല വിളകുനി എന്നിവർക്ക് സ്വീകരണം നൽകി. നബീൽ നന്തി, ബഷീർ കോവുമ്മൽ, അനസ് പാലോളി എന്നിവർ പൊന്നാടയണിയിച്ചു. ജില്ല ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ, ട്രഷറർ അജ്മൽ ടി.കെ, വൈസ് പ്രസിഡന്റ് നബീൽ നന്തി, ഫാസിൽ കൊല്ലം, ജൗഹർ പുറക്കാട്, ബഷീർ കോവുമ്മൽ, മജീദ് മന്നത്ത് എന്നിവർ സംസാരിച്ചു. ഹാരിസ് തൊടുവയിൽ സ്വാഗതവും ഫിറോസ് മുക്കാട്ട് നന്ദിയും പറഞ്ഞു.