കെ.എം.സി.സി ദേശീയ കായികദിനാഘോഷം സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ഖത്തർ ദേശീയ കായിക ദിനാഘോഷ പരിപാടി നിലമ്പൂർ എം.എൽ.എ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ദേശീയ കായികദിനം കെ.എം.സി.സി ഖത്തർ വൈവിധ്യവും വ്യത്യസ്തവുമായ പരിപാടികളോടെ ആഘോഷിച്ചു. ഐ.ബി.എൻ അജയാൻ പ്രോജക്ട്സ് റിയൽ എസ്റ്റേറ്റുമായി സഹകരിച്ച് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പരിസരത്താണ് പരിപാടികൾ സംഘടിപ്പിച്ചത്.
ഫിറ്റ്നസ് ക്യാമ്പ്, വടംവലി, ഷൂട്ടൗട്ട്, ക്രിക്കറ്റ് ബാൾ ഔട്ട്, മാർഷ്യൽ ആർട്സ് കൂടാതെ കുട്ടികൾക്കും വനിതകൾക്കുമായി വിവിധ കായിക മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡൊണേഷൻ വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 121 പേർ രക്തദാനം ചെയ്തു.
ഷൂട്ടൗട്ട് മത്സരത്തിൽ പാലക്കാടും ക്രിക്കറ്റിൽ കണ്ണൂരും വടംവലിയിൽ മലപ്പുറം ഏരിയയും വിജയികളായി. സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. നിലമ്പൂർ എം.എൽ.എ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ, ഇൻകാസ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ, നിഹാദ് അലി, ഇസ്മായിൽ തെലങ്കാന (പാരിസ് ഹൈപ്പർമാർക്കറ്റ്), കെ.എംസി.സി ഖത്തർ ഉപദേശക സമിതി അംഗങ്ങളായ എസ്.എ.എം. ബഷീർ, അബ്ദുന്നാസർ നാച്ചി, കെ.എം.സി.സി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറർ പി.എസ്.എം. ഹുസൈൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായ അൻവർ ബാബു, അബൂബക്കർ പുതുക്കുടി, ടി.ടി.കെ ബഷീർ, ആദം കുഞ്ഞി സിദ്ദീഖ് വാഴക്കാട്, അജ്മൽ നബീൽ, അഷ്റഫ് ആറളം, താഹിർ താഹക്കുട്ടി, വി.ടി.എം സാദിഖ്, സൽമാൻ എളയടം, സമീർ മുഹമ്മദ്, ഫൈസൽ കേളോത്ത്, ശംസുദ്ദീൻ വാണിമേൽ നേതൃത്വം നൽകി.


