Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൈബർ സുരക്ഷാ രംഗത്ത്...

സൈബർ സുരക്ഷാ രംഗത്ത് നേട്ടങ്ങളുമായി മലയാളി ഗവേഷകൻ

text_fields
bookmark_border
സൈബർ സുരക്ഷാ രംഗത്ത് നേട്ടങ്ങളുമായി മലയാളി ഗവേഷകൻ
cancel

ദോഹ: വ്യാവസായിക സൈബർ സുരക്ഷാ രംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച് മലയാളി ഗവേഷകൻ. ഇൻഡസ്ട്രിയൽ കൺട്രോൾ സിസ്റ്റംസ് സൈബർ സുരക്ഷാ സ്പെഷലിസ്റ്റായി പ്രവർത്തിക്കുന്ന സജാത് ആണ് പാരീസ് അമേരിക്കൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡേറ്റാ ആൻഡ് സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.

മഹാത്മാഗാന്ധി സർവ്വകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബി. ടെക് പൂർത്തിയാക്കിയ സജാത്, 2023-ൽ ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയിൽനിന്നാണ് സൈബർ സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.

ഉന്നത വിദ്യാഭ്യാസത്തോടൊപ്പം ആഗോള സാങ്കേതിക സമ്മേളനങ്ങളിലും അദ്ദേഹം തന്റെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 2025ൽ കുവൈത്തിൽ നടന്ന ജി.സി.സി പവർ കോൺഫറൻസിലും, 2026 -ൽ അബുദാബിയിൽ നടന്ന ഊർജ-സാങ്കേതിക ഉച്ചകോടിയായ അഡിപെക്കിലും സൈബർ സുരക്ഷാ മേഖലയിലെ ഏറ്റവും പുതിയ വെല്ലുവിളികളും പ്രതിരോധ സംവിധാനങ്ങളും സംബന്ധിച്ച പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ സജാത് 2010 മുതൽ ഖത്തറിൽ പ്രവാസിയാണ്. ഭാര്യ റജീഫ റഷീദ് സിദ്റ മെഡിസിനിൽ ജീവനക്കാരിയാണ്. മകൾ: സമ്ര സജാത് (ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ), ഹൈതം സജാത് (ഡി.പി.എസ് മോണാർക്ക് സ്കൂൾ).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Cybersecurity malayali qatar​ 
News Summary - Malayali Researcher Achieves Breakthroughs in Cybersecurity
Next Story