എം.എ.ആർ.എ.എം ‘സൗഹൃദോണം -25'
text_fieldsദോഹ: ബർവ മദീനതനയിലെ മലയാളികളുടെ കൂടായ്മയായ എം.എ.ആർ.എ.എം ഖത്തർ 'സൗഹൃദോണം -25' എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. മദീനതന കമ്യൂണിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിൽ 600ഓളം പേർ പങ്കെടുത്തു. പൂക്കളവും മാവേലിയും നാട്ടിലെ ഓണം ഓർമകളെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ സജ്ജീകരിച്ച വേദിയും വിഭവ സമൃദ്ധമായ ഓണസദ്യയും ഗൃഹാതുരത്വത്തെ ഉണർത്തുന്ന കാഴ്ചയായി. ധ്വനി ഖത്തർ അവതരിപ്പിച്ച ചെണ്ടമേളം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.ഓണപ്പാട്ടുകള്‍, തിരുവാതിരക്കളി, ഉറിയടി, വടംവലി തുടങ്ങിയ വിവിധ ഓണക്കളികള്‍ ആഘോഷത്തെ ആവേശകരമാക്കി. ബിനീഷ്, ഷബീർ ഹംസ, ബിനു, മുബഷിറ, ഷാനി ഷമീർ, തസ്നീമ തുടങ്ങിയർ ഓണക്കളികൾക്ക് നേതൃത്വം നൽകി.
വൈകീട്ട് ആറു മണിമുതൽ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. അഫ്സൽ ചെറിച്ചി, ഡോ. ജുബിൻ, അരുൺ തോമസ്, റബേക്ക, ഫൈസൽ, നിമിത, അമീന തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികൾക്ക് ധന്യ അജിത്ത്, അനീന, രജനി, ചിന്നു തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ലൗസ മർവാൻ, ജാൻഷി തുടങ്ങിയവർ വിതരണം ചെയ്തു. സമീർ അഹ്മദ് വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. കൺവീനർ മലബാർ ഗോൾഡ് സോണൽ ഹെഡ് നൗഫൽ തടത്തിൽ, സ്ക്വയർ യാർട്സ് റിയൽ എസ്റ്റേറ്റ് പ്രധിനിധി മുഹമ്മദ്, ലുലു മദിനത്തിന ബ്രാഞ്ച് മാനേജർ ഇന്ദ്ര, കേരള ഫുഡ്സ് എം.ഡി മർവാൻ അബ്ദുല്ല, സൈക റെസ്റ്റാറന്റ് പ്രധിനിതി ഷാനി ഷമീർ, ഹൈവ് കേക്ക്സ് എം.ഡി ജിഷാദ് തുടങ്ങിയവർ സംബന്ധിച്ചു. അനീന, സനീജ എന്നിവർ അവതാരകരായിരുന്നു. ചടങ്ങിൽ ശകീറ അഫ്സൽ സ്വാഗതവും സാബിക് മുതുവാട്ടിൽ നന്ദിയും പറഞ്ഞു.