Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2026 9:58 AM GMT Updated On
date_range 1 April 2026 9:58 AM GMTഖത്തർ എനർജിയുടെ എണ്ണ ടാങ്കറിനുനേരെ മിസൈൽ ആക്രമണം
text_fieldsദോഹ: ഖത്തറിലേക്ക് ബുധനാഴ്ച പുലർച്ച മിസൈൽ ആക്രമണം. ഇറാനിൽനിന്ന് വിക്ഷേപിച്ച മൂന്ന് ക്രൂസ് മിസൈലുകളാണ് ഖത്തറിനെ ലക്ഷ്യംവെച്ച് എത്തിയത്. ഒരു മിസൈൽ ഖത്തറിന്റെ പ്രാദേശിക ജലാതിർത്തിയിൽ ഓയിൽ ടാങ്കറിൽ പതിച്ചു. ഖത്തർ എനർജിയുടെ എണ്ണ ടാങ്കറായ അക്വാ 1 കപ്പലിലാണ് പതിച്ചത്. സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റതായോ മറ്റ് പാരിസ്ഥിതിക ആഘാതങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, മറ്റ് രണ്ട് മിസൈൽ ആക്രമണങ്ങളെ സായുധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Next Story


