Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം.ഡബ്ല്യു.സി ദോഹ നാളെ...

എം.ഡബ്ല്യു.സി ദോഹ നാളെ മുതൽ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രാലയം

text_fields
bookmark_border
എം.ഡബ്ല്യു.സി ദോഹ നാളെ മുതൽ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രാലയം
cancel

ദോഹ: ഡിജിറ്റൽ രംഗത്തെ സുപ്രധാന മുന്നേറ്റമായി മൊബൈൽ വേൾഡ് കോൺഗ്രസിന് (എം.ഡബ്ല്യു.സി ദോഹ) ഖത്തറിൽ വേദിയൊരുങ്ങുന്നു. നവംബർ 8 മുതൽ 10 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ 'ദി ഐ.ക്യു ഇറ' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അറിയിച്ചു. ജി.എസ്.എം.എ അസോസിയേഷനുമായി സഹകരിച്ചാണ് മൂന്നു ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഗവേണൻസ് തുടങ്ങിയ മേഖലകളിൽ ഖത്തറിന്റെ മുന്നേറ്റം ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ ഇതിലൂടെ അവസരമൊരുങ്ങും. 15-ലധികം സർക്കാർ, പബ്ലിക് സ്ഥാപനങ്ങളെ ഒന്നിപ്പിച്ച് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഒരുക്കുന്ന പവലിയനിൽ രാജ്യത്തെ പ്രധാന ഡിജിറ്റൽ സേവനങ്ങളും എ.ഐ പദ്ധതികളും പ്രദർശിപ്പിക്കും. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി രാജ്യം കൈവരിച്ച സാങ്കേതിക പുരോഗതി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും ഇതിലൂടെ അവസരമൊരുങ്ങും.

വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ, ടെലികോം റെഗുലേറ്റർമാർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കടുക്കുന്ന ഉന്നതതല യോഗങ്ങൾക്കും നയരൂപീകരണത്തിനും നിക്ഷേപങ്ങൾക്കും വഴിയൊരുക്കും. പുതിയ കരാറുകൾ, ധാരണാപത്രങ്ങൾ എന്നിവക്കും മൊബൈൽ വേൾഡ് കോൺഗ്രസ് സാക്ഷ്യം വഹിക്കും.

ഖത്തർ ഡിജിറ്റൽ അജണ്ട 2030' ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി അന്താരാഷ്ട്ര സഹകരണം വളർത്തുന്നതിനും തന്ത്രപ്രധാനമായ പങ്കാളിത്തങ്ങൾ രൂപീകരിക്കുന്നതിനും പുതിയ നിക്ഷേപ അവസരങ്ങൾ തുറക്കുന്നതിനും ഉച്ചകോടി സഹായിക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റൽ രംഗത്ത് ഖത്തറിന്റെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 2025 മാർച്ചിലാണ് ജി.എസ്.എം.എയുമായി മന്ത്രാലയം അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ചത്. തുടർന്ന് 2025 നവംബറിൽ ആദ്യ എം.ഡബ്ല്യു.സി ദോഹ സമ്മേളനം വിജയമായി സംഘടിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gulf madhyamam Qatar News global tech event IT ministry 
News Summary - MWDC Doha Preps Complete; Ministry Announces Upcoming Event
Next Story