കായിക ദിനത്തിൽ സാന്ത്വന സ്പർശവുമായി ഫോക്
text_fieldsഅൽ അമൽ കാൻസർ സെന്ററിലെ അന്തേവാസികൾക്ക്
അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകളുമായി ഫോക്
പ്രവർത്തകർ
ദോഹ: ദേശീയ കായിക ദിനത്തിൽ അൽ അമൽ കാൻസർ സെന്ററിലെ അന്തേവാസികൾക്ക് അത്യാവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ കൈമാറിയും അവർക്കൊപ്പം സമയം ചെലവഴിച്ചും ഫോക് (ഫ്രൻഡ്സ് ഓഫ് കോഴിക്കോട്) മാതൃകയായി.
സീസൺ രണ്ടിലെ ആദ്യഘട്ട കിറ്റ് വിതരണമാണ് 14ന് നടന്നത്. കോവിഡാനന്തരം ഫോക് തുടക്കംകുറിച്ച പദ്ധതിയാണ് ‘യെസ് യൂ കാൻ’.
ഇരുനൂറോളം കിറ്റുകൾ സജ്ജമാക്കിയതിൽ ആദ്യ ഘട്ടമാണ് വിതരണം ചെയ്തത്. ഫോക് ജനറൽ സെക്രട്ടറി വിപിൻ ദാസ്, മുസ്തഫ കൊയിലാണ്ടി, രൺജിത്, സമീർ, ശരത്, രശ്മി, സാജിദ് ബക്കർ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നത്. രണ്ടാംഘട്ട കിറ്റ് വിതരണം ഫോക് വനിത വിഭാഗം ഉടൻ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.