പ്രവാസി വെല്‍ഫെയര്‍ വയനാട് ജില്ല കമ്മറ്റിക്ക് പുതിയ നേതൃത്വം
text_fieldsലത കൃഷ്ണ, ഹാരിസ് ബത്തേരി
ദോഹ: പ്രവാസി വെല്‍ഫെയര്‍ വയനാട് ജില്ല പ്രസിഡന്റായി ലത കൃഷ്ണയെയും ജനറൽ സെക്രട്ടറിയായി ഹാരിസ് ബത്തേരിയെയും തെരഞ്ഞെടുത്തു.വയനാട് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഫരീദ, ജെയിംസ് പാപ്പച്ചൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ആനി, രജിഷ, നഈം, ഷാഹിദ് എന്നിവരെ സെക്രട്ടറിമാരായും ഷാഫി വയനാടിനെ ട്രഷററായും തെരഞ്ഞെടുത്തു.
പ്രവര്‍ത്തക കണ്വന്ഷന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനീസ് റഹ്മാന് മാള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് മജീദ് അലി തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. ലത കൃഷ്ണ, ഹാരിസ് ബത്തേരി, ജെയിംസ് പാപ്പച്ചൻ തുടങ്ങിയവര്‍ സംസാരിച്ചു. കൺവെന്ഷനോടനുബന്ധിച്ച ഓണാഘോഷ പരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു.