Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനോർക്ക കെയർ പ്ലസ്...

നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് എങ്ങനെ അപേക്ഷിക്കാം

text_fields
bookmark_border
നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് എങ്ങനെ അപേക്ഷിക്കാം
cancel

നോർക്കാ കെയർ പ്ലസ് ആപ്പ് പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഓരോ പ്രവാസിക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് വാലിഡ് ആയ നോർക്ക തിരിച്ചറിയൽ കാർഡ് ഉണ്ടായിരിക്കണം. നോർക്കാ തിരിച്ചറിയൽ കാർഡ് നിലവിലില്ലെങ്കിൽ നോർക്ക റൂട്സ് വെബ്സൈറ്റ് സന്ദർശിച്ച്, പാസ്പോർട്ട്, ഖത്തർ ഐ.ഡി, ഫോട്ടോ, ഒപ്പിട്ട പേപ്പർ എന്നിവ സഹിതം അപേക്ഷിക്കാവുന്നതും അപേക്ഷ സമർപ്പിച്ച് സൈറ്റ് വഴി രണ്ടു ദിവസത്തിനകം ഐ.ഡി ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതുമാണ്. സെപ്റ്റംബര്‍ 18 വരെയാണ് രണ്ടാംഘട്ട എൻറോൾമെന്‍റിന് അവസരം.

80 വയസ്സ് വരെയുള്ള മാതാപിതാക്കളെ ഉൾപ്പെടുത്താം

നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ 80 വയസ്സ് വരെയുള്ള മാതാപിതാക്കളെയും ഉൾപ്പെടുത്താം. പ്രവാസിയായ പ്രാഥമിക അംഗത്തിന് സ്വന്തം മാതാപിതാക്കളെയോ ജീവിതപങ്കാളിയുടെ മാതാപിതാക്കളെയോ പദ്ധതിയിൽ സഹ അംഗങ്ങളായി ചേർക്കാവുന്നതാണ്. ഇതിലൂടെ മാതാപിതാക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാം. മാതാപിതാക്കളുടെ ചികിത്സാച്ചെലവുകൾക്ക് വലിയൊരളവോളം പദ്ധതി ആശ്വാസകരമാകും.

കുടുംബാംഗങ്ങളെ ചേർക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

അടിസ്ഥാന പോളിസി തുകയിൽ പ്രാഥമിക അംഗത്തിന് ജീവിതപങ്കാളി, 25 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികൾ, കൂടാതെ മാതാപിതാക്കൾ അല്ലെങ്കിൽ ജീവിത പങ്കാളിയുടെ മാതാപിതാക്കൾ എന്നിവരെയാണ് ഉൾപ്പെടുത്താനാവുക. 25 വയസ്സിന് താഴെയുള്ള കൂടുതൽ കുട്ടികളെ പോളിസിയിൽ ചേർക്കണമെങ്കിൽ അഡീഷണൽ പ്രീമിയം തുക അടക്കേണ്ടതുണ്ട്.

മാതാപിതാക്കളുടെ കാര്യത്തിൽ വ്യക്തമായ നിബന്ധനകളുണ്ട്. സ്വന്തം മാതാപിതാക്കളെയോ അല്ലെങ്കിൽ ജീവിതപങ്കാളിയുടെ മാതാപിതാക്കളെയോ -ഇതിൽ ഏതെങ്കിലും ഒന്ന് മാത്രമേ ചേർക്കാൻ സാധിക്കുകയുള്ളൂ. സ്വന്തം മാതാപിതാക്കളിൽ ഒരാളെയും ജീവിതപങ്കാളിയുടെ മാതാപിതാക്കളിൽ ഒരാളെയും എന്ന രീതിയിൽ പോളിസിയിൽ ചേർക്കാൻ സാധിക്കില്ല.

കരൾ സിറോസിസ്, കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കും പരിരരക്ഷ ലഭിക്കും

നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ കരൾ സിറോസിസ് അടക്കമുള്ള ഗുരുതരമായ കരൾ രോഗങ്ങൾക്കും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കും സാമ്പത്തിക പരിരക്ഷ ലഭിക്കും. അപേക്ഷിക്കുന്ന സമയത്ത് നിലവിലുള്ള രോഗങ്ങൾക്കും പദ്ധതിയിലൂടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. അതിനാൽ നിലവിൽ ചികിത്സയിൽ കഴിയുന്നവർക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാം.

ഐ.സി.സിയിൽ ഹെൽപ് ഡെസ്ക്

ദോഹ: നോർക്ക കെയർ പ്ലസ് ഇൻഷുറൻസിന്റെ രണ്ടാമത് എൻറോൾമെന്റ് പൂർത്തിയാക്കുന്നതിന് പ്രവാസികൾക്ക് സൗകര്യമൊരുക്കി ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി). സെപ്റ്റംബർ 18 വരെ ഞായർ മുതൽ വെള്ളിയാഴ്ച വരെ വൈകീട്ട് അഞ്ചു മണി മുതൽ രാത്രി ഒമ്പതു മണി വരെ അബൂ ഹമൂർ ഐ.സി.സിയിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. കൂടാതെ, കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ വിവിധ പ്രവാസി പദ്ധതികളിൽ ചേരുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

നോർക്കാ കെയർ ഇൻഷുറൻസിൽ പ്രവാസികളെ അംഗങ്ങളാക്കുന്നതിനുള്ള സന്നദ്ധ പ്രവർത്തകർക്കുള്ള ശിൽപശാല ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.സി മാനേജ്മെന്റ് കമ്മിറ്റിയംഗം അഫ്സൽ അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞു. അബ്ദുൽ റഊഫ് കൊണ്ടോട്ടി ക്ലാസ് എടുത്തു. ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ് ചടങ്ങ് നിയന്ത്രിച്ചു. മാനേജ്മെൻറ് കമ്മിറ്റി അംഗം രാജേന്ദ്രപ്രസാദ് നന്ദി പറഞ്ഞു.

Show Full Article
TAGS:Health Insurance Qatar News Gulf News 
News Summary - Norka Care Plus Health Insurance Application
Next Story