Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2026 1:25 PM GMT Updated On
date_range 7 Nov 2026 1:25 PM GMTനോർക്ക കെയർ പ്രീമിയം വർധനവ്: പ്രായോഗിക പരിഹാരം കാണണം -ചാണ്ടി ഉമ്മൻ എം.എൽ.എ
text_fieldsദോഹ: നോർക്ക കെയർ പ്രീമിയം വർധനവ് സംബന്ധിച്ച പ്രവാസികൾ ഉന്നയിക്കുന്ന പരാതിയിൽ പ്രായോഗിക പരിഹാരം ആവശ്യമാണെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. പ്രവാസികളെ ദ്രോഹിക്കുന്ന ഗവൺമെന്റ് അല്ല യു.ഡി.എഫിന്റേത്. പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ദോഹയിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചു. പാർട്ടിയും സർക്കാരും ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണ്. പുതിയ കെ.പി.സി.സി പ്രസിഡന്റ് ഉടൻ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ട്രസ്റ്റ് ഖത്തർ ചാപ്റ്റർ ഭാരവാഹികളെ ചാണ്ടി ഉമ്മൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
Next Story


