Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനോർക്ക കെയർ ഇൻഷുറൻസ്...

നോർക്ക കെയർ ഇൻഷുറൻസ് പുതുക്കാൻ; ആറ് ദിവസം മാത്രം..! പ്രതിഷേധവുമായി പ്രവാസികൾ

text_fields
bookmark_border
നോർക്ക കെയർ ഇൻഷുറൻസ് പുതുക്കാൻ; ആറ് ദിവസം മാത്രം..! പ്രതിഷേധവുമായി പ്രവാസികൾ
cancel

മനാമ: നോർക്ക റൂട്ട്സ് പുറത്തിറക്കിയ ‘നോർക്ക കെയർ’ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി പുതുക്കുന്നതിന് അനുവദിച്ച സമയപരിധിയെച്ചൊല്ലി പ്രവാസികൾക്കിടയിൽ പ്രതിഷേധം. കഴിഞ്ഞ വർഷം നവംബർ ഒന്നു മുതൽ ഒരു വർഷത്തേക്ക് ഇൻഷുറൻസിൽ അംഗങ്ങളായവർക്ക് പോളിസി പുതുക്കാൻ അനുവദിച്ചിരിക്കുന്നത് ഒക്ടോബർ 25 മുതൽ 31 വരെയുള്ള വെറും ആറ് ദിവസങ്ങൾ മാത്രമാണ്. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഭൂരിഭാഗം പ്രവാസികൾക്കും ആവശ്യമായ തുകയടച്ച് ഇൻഷുറൻസ് പുതുക്കുക അസാധ്യമാണെന്നാണ് പ്രവാസി സംഘടനകളും പൊതുപ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നത്.

തൊഴിൽ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയും ശമ്പളം വൈകുന്നതും കാരണം നിത്യനിദാന ചിലവുകൾക്കും വീട്ടുചെലവുകൾക്കും ശേഷം തുക കണ്ടെത്താൻ പ്രവാസികൾ പ്രയാസപ്പെടുകയാണ്. അതിനാൽ പോളിസി പുതുക്കാനുള്ള സമയപരിധി കുറഞ്ഞത് ഒന്നോ രണ്ടോ മാസമായി ഉയർത്തണമെന്നാണ് പ്രവാസികളുടെ പ്രധാന ആവശ്യം.

നോർക്ക കെയർ, നോർക്ക കെയർ പ്ലസ് തുടങ്ങി വിവിധ ഇൻഷുറൻസ് പദ്ധതികൾ പ്രാബല്യത്തിലുണ്ടെങ്കിലും ഇവയിലെല്ലാമുള്ള സമയപരിധിയുടെ കണിശത പദ്ധതികളുടെ സുതാര്യതയെ ബാധിക്കുന്നുണ്ടെന്ന് പ്രവാസികൾ ആരോപിക്കുന്നു.

മറ്റ് സ്വകാര്യ-സർക്കാർ ഇൻഷുറൻസുകളിലേതുപോലെ സാധുവായ നോർക്ക ഐഡി കാർഡുള്ള ഏതൊരു പ്രവാസിക്കും വർഷത്തിൽ എപ്പോൾ വേണമെങ്കിലും ചേരാവുന്ന രീതിയിൽ സംവിധാനം സുതാര്യമാക്കണം. ചേരുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് ഇൻഷുറൻസ് പ്രാബല്യത്തിലാകുന്ന രീതി നടപ്പിലാക്കണമെന്നും പുതിയ അംഗങ്ങളെ ചേരാൻ അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

കൂടാതെ, ഇൻഷുറൻസ് ക്ലൈം ചെയ്യാൻ നോക്കുന്ന സമയത്തെ തടസ്സങ്ങൾക്കും, ക്ലൈം അനാവശ്യമായി റദ്ദാക്കപ്പെടുന്ന പ്രശ്നങ്ങളിലും, പണരഹിത സംവിധാനങ്ങൾക്കും കൃത്യമായ ഇടപെടലുകൾ വേണമെന്നും നിർദേശമുണ്ട്.

ഇതിനൊപ്പം പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കായി അടുത്തിടെ പ്രഖ്യാപിച്ച ‘നോർക്ക റിട്ടേണി ഐഡി കാർഡ്’ പദ്ധതിയിൽ അടിയന്തര അപകട മരണ സഹായ ഫണ്ട് ഉൾപ്പെടുത്താത്തതിലും പ്രതിഷേധമുണ്ട്. 200 രൂപ രജിസ്ട്രേഷൻ ഫീസ് ഈടാക്കുന്ന ഈ കാർഡ് ഉടമകൾക്ക് കുറഞ്ഞത് ഒരു ലക്ഷം രൂപയുടെയെങ്കിലും അടിയന്തര അപകട സഹായം അനുവദിക്കണമെന്ന് ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ വേണു വടകര ആവശ്യപ്പെട്ടു.

നോർക്കയുടെ ക്ഷേമപദ്ധതികളുടെ പൂർണ്ണ ആനുകൂല്യങ്ങൾ ലഭിക്കാൻ ഐഡി കാർഡ് അത്യാവശ്യമായതിനാൽ, ഇതുവരെ കാർഡ് എടുക്കാത്ത എല്ലാ പ്രവാസികളും ഉടനടി നോർക്ക ഐ.ഡി കാർഡ് സ്വന്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Norka Roots UAE insurance welfare 
News Summary - Only six days left to renew Norka Care insurance
Next Story