പാരാലിമ്പിക്സ്: ഖത്തറിന് ആദ്യ മെഡൽ
text_fieldsപാരാലിമ്പിക്സ് ഷോട്ട്പുട്ടിൽ വെങ്കലം നേടിയ ഖത്തറിൻെറ അബ്ദുൽ റഹ്മാൻ അബ്ദുൽ ഖാദിർ ഫിഖി
ദോഹ: ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന പാരാലിമ്പിക്സ് ഗെയിംസിൽ ഖത്തറിന് ആദ്യ മെഡൽ. പുരുഷ വിഭാഗം ഷോട്ട്പുട്ടിൽ അബ്ദുൽ റഹ്മാൻ അബ്ദുൽ ഖാദിർ ഫിഖിയാണ് രാജ്യത്തിൻെറ ആദ്യ മെഡലിന് അവകാശിയായത്.
ആഗസ്റ്റ് 24 മുതൽ ആരംഭിന്ന പാരാലിമ്പിക്സിൽ രണ്ടംഗ സംഘവുമായാണ് ഖത്തർ എത്തിയത്. വനിതകളുടെ ഷോട്ട്പുട്ടിൽ മത്സരിച്ച സാറാ ഹംദി മസൂദ് നേരത്തേ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ, മെഡൽ പട്ടികയിലെത്താൻ കഴിഞ്ഞില്ല. നേരത്തേ രണ്ട് പാരാലിമ്പിക്സിൽ പങ്കെടുത്ത അബ്ദുൽറഹ്മാൻ അബ്ദുൽഖാദിർ ഫിഖി ഷോട്ട്പുട്ടിൽ മുൻ ലോകചാമ്പ്യൻ കൂടിയാണ്.