പ്രധാനമന്ത്രിയും യു.എസ് വിദേശകാര്യ സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി
text_fieldsഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോക്കൊപ്പം
ദോഹ: ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. വാഷിങ്ടണില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഗസ്സയിലെ വെടിനിര്‍ത്തലിന്റെ പ്രാധാന്യം ചര്‍ച്ചയായി.
സിറിയയിലെയും ലബനനിലെയും സ്ഥിതിഗതികളും വിലയിരുത്തി. ഇറാന് അമേരിക്ക ചര്‍ച്ചകള്‍ക്ക് ഖത്തര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
ഖത്തറും അമേരിക്കയും തമ്മിലെ വിവിധ വിഷയങ്ങളിലെ തന്ത്രപരമായ സഹകരണം സംബന്ധിച്ചും കൂടികാഴ്ചയിൽ ചർച്ച നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.