Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2026 7:02 AM GMT Updated On
date_range 6 Nov 2026 7:02 AM GMTഖത്തർ പ്രധാനമന്ത്രിയും കുവൈത്ത് വിദേശകാര്യ മന്ത്രിയും ചർച്ച നടത്തി
text_fieldsദോഹ: മേഖലയിലെ സംഭവവികാസങ്ങൾ ചർച്ചചെയ്തു ഖത്തർ പ്രധാനമന്ത്രി കുവൈത്ത് വിദേശകാര്യ മന്ത്രി ചർച്ച നടത്തി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹുമാണ് ഫോണിൽ ചർച്ച നടത്തിയത്.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരുവരും വിലയിരുത്തി. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും, ജലപാതകളിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാരം ഉറപ്പാക്കുന്നതിനും, പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾക്ക് ഇരുവരും പിന്തുണ അറിയിച്ചു. കുവൈത്തും ഖത്തറും തമ്മിൽ തുടർച്ചയായ ഏകോപനവും കൂടിയാലോചനകളും നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു.
Next Story


