Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2025 9:08 AM GMT Updated On
date_range 2025-04-24T14:38:16+05:30പഹൽഗാം ഭീകരാക്രമണം; അപലപിച്ച് ഖത്തർ
text_fieldsദോഹ: ലോകത്തെ നടുക്കിയ ജമ്മു-കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ. എല്ലാതരത്തിലുള്ള ആക്രമണവും ഭീകരവാദവും അപലപിക്കുന്നതായും, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പരിക്കേറ്റവർക്ക് വേഗത്തിൽ ശമനമുണ്ടാവട്ടെ എന്ന് ആശംസിച്ചു.ഇന്ത്യൻ സർക്കാറിന്റെയും ജനങ്ങളുടെയും വേദനയിൽ പങ്കുചേരുന്നതായും മന്ത്രാലയം സന്ദേശത്തിൽ പറഞ്ഞു.
Next Story