ഖത്തർ ദേശീയ കായിക ദിനം ആഘോഷിച്ചു
text_fieldsബർവ മദീനത്തനിലെ മലയാളികളുടെ കൂട്ടായ്മയായ ‘മരം’ സംഘടിപ്പിച്ച ഖത്തർ ദേശീയ കായിക ദിനാഘോഷം
ദോഹ: ബർവ മദീനത്തനിലെ മലയാളികളുടെ കൂട്ടായ്മയായ ‘മരം’ ഖത്തർ ദേശീയ കായികദിനം ആഘോഷിച്ചു. ഖത്തറിലെ ഏറ്റവും വലിയ കമ്യൂണിറ്റികളിലൊന്നായ മദീനത്തനിലെ താമസക്കാർ കുടുംബസമേതം പങ്കെടുത്ത കമ്യൂണിറ്റി വാക്ക് വസീഫ് പ്രോപ്പർട്ടി മാനേജർ യഹ്യ അൽ മുസ്തക്തയും കിംസ് ഹെൽത്ത് മാർക്കറ്റിങ് ഹെഡ് ഇഖ്റ മസാഹിറും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
സൈക്കിൾ റാലി മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ഫിസിയോ സമീർ അഹ്മദ്, ഡോ. അഷ്റഫ് എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. റോളർ സ്കേറ്റിങ് റാലി മലബാർ ഗോള്‍ഡ് ഡെപ്യൂട്ടി ഹെഡ് യഹ്യ, മെമന്റം മീഡിയ എക്സിക്യൂട്ടിവ് ഡയറക്ടർ സെയ്ഫ് വളാഞ്ചേരി, ലുലു മദീനത്തൻ മാനേജർ ഇന്ദ്ര എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. റോളർ സ്കേറ്റിങ്, സൈക്കിൾ റാലി എന്നിവക്ക് ഹൈറു റിയാസ്, അരുൺ തോമസ്, ഡോ. ജുബിൻ, ഷബീർ ഹംസ, മർവാൻ തുടങ്ങിയവർ നേതൃത്വം നൽകി. ചൂരക്കോടി കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രകടനം പരിപാടിക്ക് മാറ്റുകൂട്ടി. വ്യായാമ പരിശീലനത്തിന് ഫിറ്റ്നസ് ട്രെയിനർ ലയിലി നേതൃത്വം നൽകി.
കൺവീനർ ശകീറ അഫ്സൽ, ധന്യ അജിത്, അമീന എന്നിവർ സമ്മാനദാനം നിർവഹിച്ചു. അഫ്സൽ, സാബിക്, റബേക്ക, ഷാനി, നിമിഷ, രജനി, ലൗസ, നിഷ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.