Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ നീതിന്യായ...

ഖത്തർ നീതിന്യായ മന്ത്രാലയം എക്സ്പെർട്സ് അഡ്മിനിസ്ട്രേഷന്റെ പുതിയ ആസ്ഥാനം ലുസൈലിൽ

text_fields
bookmark_border
ഖത്തർ  നീതിന്യായ മന്ത്രാലയം എക്സ്പെർട്സ് അഡ്മിനിസ്ട്രേഷന്റെ പുതിയ ആസ്ഥാനം ലുസൈലിൽ
cancel

ദോഹ: ഖത്തർ നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള എക്സ്പെർട്സ് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റും ലോയേഴ്‌സ് അഫയേഴ്‌സ് ഡിപ്പാർട്ട്മെന്റും പുതിയ കേന്ദ്രത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ബർസാൻ ടവറിൽ പ്രവർത്തിച്ചിരുന്ന ആസ്ഥാനമാണ് ലുസൈലിലെ 'നിഷാൻ ടവറിലേക്ക്' മാറ്റിയത്. നിഷാൻ ടവറിലെ 16, 17 നിലയിലാണ് പുതിയ ഓഫിസ് സജ്ജീകരിച്ചിരിക്കുന്നത്.

ആശ്വാസകരവും സുഖപ്രദവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനുമായാണ് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതെന്ന് നീതിനയായ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
TAGS:gulfnews gulfnewsmalayalam qatar​ 
News Summary - Qatar Ministry of Justice relocates Experts Administration to new center
Next Story