ഖത്തർ-സൗദി ഏകോപന കൗൺസിൽ യോഗം
text_fieldsഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനിയും
സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല ആൽ
സുഊദുമായി കൂടിക്കാഴ്ചക്കിടെ
ദോഹ: ഖത്തരി-സൗദി കോഓഡിനേഷൻ കൗൺസിലിന്റെ എട്ടാമത് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം റിയാദിൽ നടന്നു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി, സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല ആൽ സുഊദ് എന്നിവരുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
കഴിഞ്ഞ കാലയളവിലെ ഉപസമിതികളുടെയും വർക്കിങ് ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങൾ യോഗത്തിൽ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് വർക്കിങ് ടീം അവലോകനം ചെയ്തു. യോഗത്തിന് ശേഷം, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനിയും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല ആൽ സുഊദും ചേർന്ന് ഖത്തരി -സൗദി ഏകോപന കൗൺസിലിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സിൽ ഒപ്പുവെച്ചു.


