Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ ടു...

ഖ​ത്ത​ർ ടു ​ന്യൂ​യോ​ർ​ക്ക് വി​ശ്വ​മേ​ള​യി​ലേ​ക്ക് എ​ണ്ണി​ത്തു​ട​ങ്ങി

text_fields
bookmark_border
ഖ​ത്ത​ർ ടു ​ന്യൂ​യോ​ർ​ക്ക് വി​ശ്വ​മേ​ള​യി​ലേ​ക്ക് എ​ണ്ണി​ത്തു​ട​ങ്ങി
cancel
camera_alt

ഖ​ത്ത​ർ എ​യ​ർ​വേ​സ് ഫി​ഫ ലോ​ക​ക​പ്പ് കൗ​ണ്ട് ഡൗ​ണി​ന് റൊ​മാ​രി​യോ​യും റോ​ബ​ർ​ട്ടോ ബാ​ജി​യോ​യും തു​ട​ക്കം കു​റി​ക്കു​ന്നു

ദോ​ഹ: ര​ണ്ട​ര​വ​ർ​ഷം മു​മ്പ് ഏ​റ്റ​വും മി​ക​ച്ച ടൂ​ർ​ണ​മെ​ന്റി​ന് വേ​ദി​യൊ​രു​ക്കി, ക​ള​മൊ​ഴി​ഞ്ഞ മ​ണ്ണി​ൽ​നി​ന്ന് അ​ടു​ത്ത ലോ​ക​ക​പ്പി​ലേ​ക്കു​ള്ള കൗ​ണ്ട്ഡൗ​ണി​ന് തു​ട​ക്കം. 2026 ജൂ​ൺ 11ന് ​അ​മേ​രി​ക്ക, മെ​ക്സി​കോ, കാ​ന​ഡ രാ​ജ്യ​ങ്ങ​ളി​ലാ​യി കി​ക്കോ​ഫ് കു​റി​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പി​ന്റെ ഒ​രു​വ​ർ​ഷ കൗ​ണ്ട് ഡൗ​ണി​നാ​ണ് ടൂ​ർ​ണ​മെ​ന്റ് ഔ​ദ്യോ​ഗി​ക എ​യ​ർ​ലൈ​ൻ പ​ങ്കാ​ളി​യാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സ് നാ​ളു​ക​ളെ​ണ്ണി തു​ട​ങ്ങി​യ​ത്.

ഖ​ത്ത​ർ ലോ​ക​ക​പ്പി​​ന്റെ ക​ലാ​ശ​വേ​ദി​യാ​യ ലു​സൈ സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്ന് ലോ​ക​ക​പ്പ് ചാ​മ്പ്യ​ൻ ട്രോ​ഫി​യെ ഭ​ദ്ര​മാ​യ പെ​ട്ടി​യി​ലേ​ക്ക് വെ​ച്ച്, ന​ഗ​ര​ങ്ങ​ളും ആ​കാ​ശ​വും പി​ന്നി​ട്ട് അ​ടു​ത്ത ലോ​ക​ക​പ്പി​ന്റെ കാ​ല​പ്പോ​രാ​ട്ട വേ​ദി​യാ​യ ന്യൂ​യോ​ർ​ക്കി​ലെ മെ​റ്റ് ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ലോ​ക​ക​പ്പി​ന്റെ കൗ​ണ്ട് ഡൗ​ണി​ന് തു​ട​ക്കം കു​റി​ച്ച​ത്.

കാ​ൽ​പ​ന്തു​ക​ളി​യു​ടെ ഇ​തി​ഹാ​സ​ങ്ങ​ളാ​യ റോ​ബ​ർ​ടോ ബാ​ജി​യോ​യും റൊ​മാ​രി​യോ​യും പെ​ട്ടി​തു​റ​ന്നു​കൊ​ണ്ട് ലോ​ക​ക​പ്പി​ന്റെ അ​തി​ശ​യ​ത്തി​ലേ​ക്ക് ആ​രാ​ധ​ക​രെ​യും എ​ത്തി​ക്കു​ന്നു. 1994 അ​മേ​രി​ക്ക ലോ​ക​ക​പ്പി​ലൂ​ടെ സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ ര​ണ്ടു​പേ​രാ​ണ് ബാ​ജി​യോ​യും റൊ​മാ​രി​യോ​യും. 2022 ഡി​സം​ബ​ർ 18ന് ​ലു​സൈ​ൽ സ്റ്റേ​ഡി​യം സാ​ക്ഷ്യം വ​ഹി​ച്ച അ​ർ​ജ​ന്റീ​ന-​ഫ്രാ​ൻ​സ് കി​രീ​ട​പോ​രാ​ട്ട​ത്തി​ന്റെ​യും ല​യ​ണ​ൽ മെ​സ്സി​യു​ടെ കി​രീ​ട​വി​ജ​യ​ത്തി​ന്റെ​യും ഓ​ർ​മ​ക​ളി​ലേ​ക്ക് ആ​രാ​ധ​ക​രെ ന​യി​ക്കു​ന്ന​താ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ കൗ​ണ്ട്ഡൗ​ൺ വി​ഡി​യോ. മൂ​ന്ന് രാ​ജ്യ​ങ്ങ​ൾ വേ​ദി​യാ​കു​ന്ന 2026 ലോ​ക​ക​പ്പി​ന് ജൂ​ൺ 11ന് ​മെ​ക്സി​കോ സി​റ്റി​യി​ലാ​ണ് കി​ക്കോ​ഫ് കു​റി​ക്കു​ന്ന​ത്.

നാ​ലു​വ​ർ​ഷം മു​മ്പ് ഫു​ട്ബാ​ളി​ലൂ​ടെ ലോ​ക​ത്തെ ഒ​രു​മി​പ്പി​ച്ച ഖ​ത്ത​ർ എ​യ​ർ​വേ​സ്, വീ​ണ്ടു​മൊ​രു ലോ​ക​ക​പ്പി​ലൂ​ടെ ആ ​യാ​ത്ര വീ​ണ്ടും തു​ട​രു​ക​യാ​ണെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ് സി.​ഇ.​ഒ എ​ഞ്ചി. ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ പ​റ​ഞ്ഞു.

‘ഭൂ​മി​യി​ലെ ഏ​റ്റ​വും മ​ഹ​ത്താ​യ ഷോ’ ​എ​ന്ന ടാ​ഗ് ലൈ​നു​മാ​യാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് ലോ​ക​ക​പ്പി​ന്റെ കൗ​ണ്ട്ഡൗ​ണി​ന് തു​ട​ക്കം കു​റി​ച്ച​ത്.

മാ​ച്ച് ടി​ക്ക​റ്റും വി​മാ​ന ടി​ക്ക​റ്റും താ​മ​സ​സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന ആ​ക​ർ​ഷ​ക​മാ​യ ലോ​ക​ക​പ്പ് ട്രാ​വ​ൽ പാ​ക്കേ​ജും ഖ​ത്ത​ർ എ​യ​ർ​വേ​സ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, കൗ​ണ്ട് ഡൗ​ൺ വി​ഡി​യോ​യി​ൽ ഒ​ളി​പ്പി​ച്ച സ​വി​ശേ​ഷ സ​ന്ദേ​ശം ക​ണ്ടെ​ത്തി മെ​സേ​ജ് ചെ​യ്യു​ന്ന​വ​രി​ൽ​നി​ന്ന് ര​ണ്ടു വി​ജ​യി​ക​ൾ​ക്ക് ലോ​ക​ക​പ്പ് മാ​ച്ച് ടി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ ട്രാ​വ​ൽ പാ​ക്കേ​ജ് ല​ഭ്യ​മാ​ക്കും.

Show Full Article
TAGS:FIFAWorldCup football world cup Qatar News gulf news malayalam gulf news 
News Summary - Qatar to New York World's Fair Countdown starts
Next Story