Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒക്ടോബർ വരെ...

ഒക്ടോബർ വരെ ഖത്തറിലെത്തിയത് 29.5 ലക്ഷം സന്ദർശകർ; ടൂറിസം മേഖലയിൽ കുതിപ്പ്

text_fields
bookmark_border
ഒക്ടോബർ വരെ ഖത്തറിലെത്തിയത് 29.5 ലക്ഷം സന്ദർശകർ; ടൂറിസം മേഖലയിൽ കുതിപ്പ്
cancel

ദോഹ: പശ്ചിമേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും ഈ വർഷം ആദ്യ പത്തു മാസം ഖത്തറിലെത്തിയത് മുപ്പത് ലക്ഷത്തോളം സന്ദർശകർ. രാജ്യത്തിന്റെ കര, വ്യോമ, സമുദ്ര അതിർത്തി കവാടങ്ങളിലൂടെ 29.5 ലക്ഷം പേരാണ് ഖത്തറിലെത്തിയത്. ഖത്തർ ടൂറിസം പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ഒക്ടോബർ മാസത്തിൽ മാത്രം 3.36 ലക്ഷം സന്ദർശകരാണ് രാജ്യത്തെത്തിയത്. സെപ്റ്റംബറിൽ ഇത് 2.76 ലക്ഷമായിരുന്നു. മേഖലയിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി ഖത്തറിന്റെ വർധിച്ചുവരുന്ന ജനപ്രീതിയാണ് ഇത് കാണിക്കുന്നത്.

ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നാണ് കൂടുതൽ സഞ്ചാരികളെത്തിയത്. ആകെ സന്ദർശകരുടെ 39.9 ശതമാനം ( 11.76 ലക്ഷം) ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏഷ്യ, ഓഷ്യാനിയ മേഖലകളിൽ നിന്ന് 6.30 ലക്ഷം പേരും യൂറോപ്പിൽ നിന്ന് 6.20 ലക്ഷം പേരും രാജ്യത്തെത്തി. ഇക്കാലയളവിൽ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് 2.16 ലക്ഷം പേരും മറ്റ് അറബ് രാജ്യങ്ങളിൽ നിന്ന് 2.09 ലക്ഷം പേരും രാജ്യം സന്ദർശിച്ചെന്ന് ഖത്തർ ടൂറിസം വ്യക്തമാക്കി.

വർഷത്തിന്റെ തുടക്കത്തിൽ സഞ്ചാരികളുടെ എണ്ണത്തിൽ വ്യതിയാനങ്ങൾ ഉണ്ടായെങ്കിലും, അതിനുശേഷം ശക്തമായ വീണ്ടെടുപ്പാണ് ടൂറിസം മേഖലയിലുണ്ടായത്. പശ്ചിമേഷ്യയിലെ സംഘർഷത്തിനു പിന്നാലെ വിമാന സർവിസുകളിലുണ്ടായ പ്രതിസന്ധി സഞ്ചാരികളുടെ വരവിനെ ബാധിച്ചിരുന്നു. മാർച്ച് മാസത്തിൽ സന്ദർശകരുടെ എണ്ണം 63,000 ആയി കുറഞ്ഞെങ്കിലും തുടർന്നുള്ള മാസങ്ങളിൽ അത് സാധാരണനിലയിലെത്തി.

ഏപ്രിൽ 1.29 ലക്ഷം, മേയ് 2.67 ലക്ഷം, ജൂൺ 2.22 ലക്ഷം എന്നിങ്ങനെ ക്രമേണ ഉയർന്നു. തുടർന്നുള്ള വേനൽക്കാല മാസങ്ങളിലും കൃത്യമായ വളർച്ച കൈവരിക്കാൻ ഖത്തറിന് സാധിച്ചു. സാംസ്കാരിക -കായികം, ബിസിനസ്, മറ്റ് വിനോദങ്ങൾ എന്നിവ ഏകോപിപ്പിച്ചുകൊണ്ട് വർഷം മുഴുവൻ സഞ്ചാരികളെ ആകർഷിക്കുന്ന ആഗോള ടൂറിസം കേന്ദ്രമായി ഖത്തറിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gulf madhyamam Qatar tourism sector travelers Visitors rush 
News Summary - Qatar Tourism Sees Strong Growth with 2.95 Million Visitors in First Ten Months
Next Story