Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2026 7:06 AM GMT Updated On
date_range 11 July 2026 7:06 AM GMTഭീകരതയെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ ഒഴിവാക്കാൻ അമേരിക്ക; നീക്കത്തെ സ്വാഗതം ചെയ്ത് ഖത്തർ
text_fieldsദോഹ: ഭീകരതയെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സിറിയയെ ഒഴിവാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അമേരിക്ക പ്രഖ്യാപിച്ചതിനെ ഖത്തർ സ്വാഗതം ചെയ്തു. ഖത്തർ വിദേശകാര്യ മന്ത്രാലയം, ഈ തീരുമാനം സിറിയയിലും മേഖലയിലും സ്ഥിരത ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര പ്രമേയങ്ങൾക്കും സിറിയൻ ജനതയുടെ ആഗ്രഹങ്ങൾക്കും അനുസൃതമായ രാഷ്ട്രീയ പരിഹാരത്തിലേക്കുള്ള ശ്രമങ്ങൾക്ക് കരുത്തേകുന്ന അനുകൂല ചുവടുവെപ്പാണെന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഖത്തർ വ്യക്തമാക്കി.
സിറിയയുടെ ഐക്യം, പരമാധികാരം, സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള ഖത്തറിന്റെ അചഞ്ചലമായ പിന്തുണ വിദേശകാര്യ മന്ത്രാലയം വീണ്ടും ആവർത്തിച്ചു. സുരക്ഷയും സ്ഥിരതയും സമൃദ്ധിയും ലക്ഷ്യമിട്ട് മുന്നേറുന്ന സിറിയൻ ജനതയ്‌ക്കൊപ്പമുള്ള ഖത്തറിന്റെ ഐക്യദാർഢ്യവും തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Next Story


