Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2026 6:52 AM GMT Updated On
date_range 6 Nov 2026 6:52 AM GMTഖത്തർ എനർജി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു
text_fieldsദോഹ: ഖത്തർ എനർജിയുടെ ഡയറക്ടർ ബോർഡ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുനഃസംഘടിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയാണ് ചെയർമാൻ. എൻജിനീയർ സഅദ് ബിൻ ഷരീദ അൽ കഅബിയെ വൈസ് ചെയർമാനായും മാനേജിങ് ഡയറക്ടറായും നിയമിച്ചു.
അലി ബിൻ അഹമ്മദ് അൽ കുവാരി, ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ ജാസിം ആൽഥാനി, നാസർ ഖലീൽ അൽ ജൈദ, അഹമ്മദ് സൈഫ് അൽ സുലൈതി, അബ്ദുൽ അസീസ് ജാസിം അൽ മുഫ്ത, അബ്ദുറഹ്മാൻ അഹമ്മദ് അൽ ശൈബി എന്നിവരാണ് മറ്റ് അംഗങ്ങൾ. പുതിയ ഭരണസമിതിയുടെ കാലാവധി നാല് വർഷമായിരിക്കും. ഇത് ഒന്നോ അതിലധികമോ തവണ പുതുക്കി നൽകാനും വ്യവസ്ഥയുണ്ട്.
Next Story


